poonjar

രാഷ്ട്രീയ വേട്ടയ്ക്കെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

പൂഞ്ഞാർ: സി.പി.ഐ (എം) പോളിറ്റ്ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന രാഷ്ട്രീയ വേട്ടയ്‌ക്കെതിരെ സി.പി.ഐ (എം) പൂഞ്ഞാർ തെക്കേക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

തുടർന്ന് നടന്ന പ്രതിഷേധ യോഗത്തിൽ സി.പി.ഐ (എം) ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്, പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ്. സിജു, ഏരിയ കമ്മിറ്റി അംഗം കെ. ശശീന്ദ്രൻ, പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ. റെജി, മുതിർന്ന നേതാവ് ഇ.എ മോഹനൻ എന്നിവർ പ്രസംഗിച്ചു.

കേന്ദ്ര ഏജൻസികളെ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതിനെതിരെ പ്രവർത്തകർ യോഗത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *