പൂഞ്ഞാർ: പൂഞ്ഞാർ പഞ്ചായത്തും, കൃഷിഭവനും, കാർഷിക വികസന സമിതിയും ചേർന്ന് മികച്ച കുട്ടിക്കർഷകനായി തിരഞ്ഞെടുത്ത പൂഞ്ഞാർ സെന്റ് ആന്റണീസ് എൽ പി സ്കൂളിലെ വിദ്യാർത്ഥിയായ അഗസ്റ്റിൻ ജൂബിനെ ഹെഡ്മിസ്ട്രസ് ഷൈനി മാത്യു പൊന്നാട അണിയിച്ച് ആദരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അക്രമാസക്തമായ പ്രതിഷേധത്തെ കേരള കോൺഗ്രസ് എം അതിശക്തമായി അപലപിക്കുന്നതായി ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു. കേരളത്തിൻറ രാഷ്ട്രീയ ചരിത്രത്തിലെ കേട്ടുകേൾവിയില്ലാത്ത പ്രാകൃതമായ സമരമുറയാണിത്. പൊതുപ്രവർത്തനത്തിൽ ഭീകരപ്രവർത്തന ശൈലി കൊണ്ടുവരുന്ന ഇത്തരം ഹീനമായ നീക്കങ്ങളിൽ അതി ശക്തമായി പ്രതിഷേധിക്കുന്നു. കേരളം ഒറ്റക്കെട്ടായി ഇത്തരം അക്രമികളെ ഒറ്റപ്പെടുത്തണമെന്ന് ജോസ് കെ മാണി പറഞ്ഞു.
കോട്ടയം ജില്ലയുടെ വിവിധ പോലീസ് സ്റ്റേഷനകളിൽ നിയമിക്കുന്നതിനായി 105 പാരാ ലീഗൽ വോളണ്ടിയർമാരെ ആവശ്യമുണ്ട്. അപേക്ഷകർ പത്താം തരം പാസ്സായിട്ടുള്ളവരും പ്രായപരിധി 25 – 65 ആയിരിക്കണം. നിയമ വിദ്യാർത്ഥികൾക്ക് 18 – 65 ആണ് പ്രായപരിധി. അപേക്ഷകർ സജീവ രാഷ്ട്രീയ പ്രവർത്തകരും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരും ആയിരിക്കരുത്. പ്രവർത്തനത്തെ വരുമാന മാർഗമായി കാണാതെ ദുർബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി ആർദ്രമായ മനസ്സോടെയും സാമൂഹ്യ പ്രതിബദ്ധതയോടെയും പ്രവർത്തിക്കാൻ സന്നദ്ധരായിരിക്കണം. സർവീസിലുള്ളവരും വിരമിച്ചവരുമായ അദ്ധ്യാപകർ, സർക്കാർ ജീവനക്കാർ, MSW വിദ്യാർത്ഥികൾ, Read More…
വലവൂർ: വാഹനം ഇടിച്ച് അപകടത്തിൽപ്പെട്ട വലവൂർ വലിയമഠത്തിൽ അനീഷ് വി എ എന്ന ബിരുദധാരിയായ 27 കാരൻ ചികിത്സയ്ക്ക് പണമില്ലാതെ കരുണ വറ്റാത്ത ആളുകളുടെ സഹായം തേടുന്നു. തൊടുപുഴയിൽ ടയർ ബസ്സാർ എന്ന സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്ന അനീഷ് 2022 ഓഗസ്റ്റ് മാസം 23 ന് ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് ബൈക്കിൽ മടങ്ങിയ വഴി വലവൂർ ഹെൽത്ത് സെന്ററിന് സമീപത്തുവച്ച് രാത്രി 8-30 നാണ് ജീവിതം തന്നെ മാറ്റിമറിച്ച ആ വലിയ ദുരന്തം അനീഷിനെ Read More…