പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിച്ചു വീണു 3 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനും വല്യമ്മയ്ക്കും പരുക്കേറ്റു. പാലാ സ്വദേശിനികളായ ടെസി സെബാസ്റ്റ്യൻ ( 62) ജിസ ട്രീസ ബിബിൻ (മൂന്നു മാസം) എന്നിവർക്കാണ് പരുക്കേറ്റത്. 11.30യോടെ പ്രവിത്താനത്തു വച്ചായിരുന്നു അപകടം. ഇന്നലെ രാത്രി ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ കാഞ്ഞിരമറ്റം സ്വദേശി ജോസുകുട്ടിക്ക് ( 25)പരുക്കേറ്റു. കട്ടപ്പനയിൽ Read More…
എരുമേലി: പമ്പാവാലിയിൽ വഴിവക്കിൽ നിന്ന തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സുരേഷിൻ്റെ നില ഗുരുതരമാണ്. രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്. പമ്പാവാലി പാലത്തിന് സമീപം വഴിവക്കിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന തീർത്ഥാടകർക്ക് മേലാണ് വാഹനം പാഞ്ഞുകയറിയത്. ശബരി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിൻ്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്. ഇവർ സഞ്ചരിച്ച കാർ Read More…
പാലാ: കൊട്ടാരമറ്റം ബസ്റ്റാൻഡിൽ ബസ് ദേഹത്തു കയറി കൂത്താട്ടുകുളം സ്വദേശിനി മരിച്ചു. കൂത്താട്ടുകുളം കിഴക്കേകോഴിപ്ളാക്കൽ ചിന്നമ്മ (70) ആണ് മരിച്ചത്. അബോധാവസ്ഥയിലായ വയോധികയെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴി മരണമടയുകയായിരുന്നു. ഇപ്പോൾ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലാണുള്ളത്. പാലാ പിറവം റൂട്ടിൽ ഓടുന്ന ശിവ പാർവതി ബസ്സാണ് അപകടമുണ്ടാക്കിയത്. ബസ്സിന്റെ മുമ്പിലൂടെ വയോധിക പാസ് ചെയ്തപ്പോഴാണ് ബസ് തട്ടിയത്. ബസ്സിന്റെ ഡ്രൈവർ വലവൂർ സ്വദേശി ജോജോ പോലീസ് കസ്റ്റഡിയിലാണ്. രാവിലെ 11 ഓടെയായിരുന്നു അപകടം.