പാലാ : ലയൺസ് റീജിയൺ 14 വുമൺസ് ഫോറത്തിന്റെ നേതൃത്വത്തിൽ പാലാ മരിയസദനത്തിൽ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യുകയും മതേർസ്ഡേ സെലിബ്രേഷൻ നടത്തുകയും ചെയ്തു. പരിപാടികളുടെ ഉദ്ഘാടനം മരിയസദനം ഡറക്ടർ സന്തോഷ് ജോസഫിന്റെ അധ്യക്ഷതയിൽ നിഷ ജോസ് k മാണി നിർവഹിച്ചു.
ലയൻസ് ജില്ലാ ചീഫ് പ്രൊജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ നിഷ ജോസ് k മാണി യെയും മുതിർന്ന അമ്മമാരെയെയും ആദരിച്ചു. മാതൃദിനത്തിന്റെ പ്രാധാന്യത്തെപറ്റി നിഷ ജോസ് k മാണി ബോധവത്കരണം നടത്തുകയും ചെയ്തു.





