education

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം ഇന്ന് പ്ര​ഖ്യാ​പി​ക്കും

എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ ഫ​ലം ഇ​ന്ന് പ്ര​ഖ്യാ​പി​ക്കും. ഉ​ച്ച​യ്ക്ക് മൂ​ന്നി​ന് പൊ​തു​വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ഫ​ലം പ്ര​ഖ്യാ​പി​ക്കും. 4.17 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​ത്. ചോദ്യനിലവാരം ഉയർത്തിയതിനാൽ ഇത്തവണ വിജയ ശതമാനവും മുഴുവൻ എ പ്ലസ് ജയം നേടുന്നവരുടെ എണ്ണവും കുറയാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.

ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി ഫലങ്ങളും ഇന്നറിയാം. വൈകിട്ട് 4 മുതൽ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും. വിദ്യാർഥികൾക്കു റജിസ്റ്റർ നമ്പർ നൽകി ഫലമറിയാം.

വെബ്സൈറ്റുകൾ:
https://pareekshabhavan.kerala.gov.in
https://kbpe.kerala.gov.in
https://sslcexam.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://prd.kerala.gov.in
https://results.kite.kerala.gov.in

മൊബൈൽ ആപ്പുകൾ:

PRD LIVE
SAPHALAM 2025
വാട്സാപ്: 9188619958

Leave a Reply

Your email address will not be published. Required fields are marked *