Blog general

മേട ചതയ മഹോത്സവം

കുന്നോന്നി: എസ്.എൻ.ഡി.പി യോഗം 5950-ാംനമ്പർ കുന്നോന്നി ശാഖ ഗുരുദേവക്ഷേത്രത്തിലെ മേട ചതയ മഹോത്സവം 10,11 തീയതികളിൽ നടക്കും. ഉത്സവത്തോട് അനുബന്ധിച്ച് പൊതുസമ്മേളനം, താലപ്പൊലി ഘോഷയാത്ര, കലാപരിപാടികൾ നടക്കും. ക്ഷേത്ര ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സനത്ത് തന്ത്രികളുടെയും ക്ഷേത്രം മേൽശാന്തി അജേഷ് ശാന്തി എന്നിവർ നേതൃത്വം നൽകും.

10-ാം തീയതി ഉച്ചയ്ക്ക് 3 ന് ഗുരുദേവനാൽ നാമകരണം ചെയ്യപ്പെട്ട സുശീലാമ്മ കുറ്റിക്കാട്ട് ഭദ്രദീപ പ്രകാശനം നടത്തുന്ന പൊതുസമ്മേളനത്തിന് എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ ചെയർമാൻ സുരേഷ് ഇട്ടിക്കുന്നേൽ ഉദ്ഘാടനം ചെയ്യും.

ശാഖാ പ്രസിഡന്റ് കെ.ആർ. രാജീഷ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ എം. ആർ. ഉല്ലാസ് മുഖ്യപ്രഭാഷണം നടത്തും. വിശിഷ്‌ട അതിഥിയായി ഗോവ ഇൻകം ടാക്‌സ് അഡീഷണൽ കമ്മീഷണർ ജ്യോതിസ് മോഹൻ പങ്കെടുക്കും. 50 വർഷക്കാലം സംഘടനാ രംഗത്ത് നിറ സാന്നിദ്ധ്യം ആയി തുടരുന്ന ശാഖാ മാനേജിംഗ് കമ്മറ്റിയംഗം, ശശിധരൻ പാറടിയിലിനെ യൂണിയൻ വൈസ് ചെയർമാൻ സജീവ് വയലാ ആദരിക്കും.

യൂണിയൻ ജോയിൻ്റ് കൺവീനർ ഷാജി തലനാട്, മുത്തൂറ്റ് എക്‌സിക്യൂട്ടീവ് ആന്റ് ചീഫ് കൺട്രോളർ ഓഫീസർ ബിജിമോൻ കുറ്റിക്കാട്ട്, യൂത്ത്‌ മൂവ്‌മെൻ്റ് യൂണിയൻ ചെയർമാൻ അരുൺ കുളമ്പള്ളിൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം ബീന മധുമോൻ, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് അംഗങ്ങളായ സുജിത്ത് പി.സി, നിഷാ സാനു, ആനിയമ്മ സണ്ണി, ശാഖാ സെക്രട്ടറി ഷിബിൻ എം.ആർ, ശാഖാ വൈസ് പ്രസിഡന്റ് എ.ആർ മോഹനൻ വിവിധ രാഷ്ട്രീയ പ്രതിനിധികൾ, ശാഖാ ഭാരവാഹികൾ എന്നിവർ പ്രസംഗിക്കും.

വൈകുന്നേരം 5.30 ന് നട തുറക്കൽ, 6.30 ന് ദീപാരാധന, 6.45 ന് സ്റ്റേജ് പ്രോഗ്രാം ഉദ്ഘാടനം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനർവ്വ മോഹൻ ഉദ്ഘാടനം ചെയ്യും. 7 ന് കലാസന്ധ്യാ, കഥാപ്രസംഗം. 11 തിങ്കളാഴ്ച രാവിലെ 6 ന് അഷ്‌ടദ്രവ്യമഹാഗണപതിഹവനം,7 ന് ഉഷപൂജ, കലശപൂജ, കലശാഭിഷേകം,12 ന് മഹാപ്രസാദമൂട്ട്, വൈകുന്നേരം 5.30 തങ്കച്ചൻ അമ്പഴത്തിനാൽകുന്നേലിൻ്റെ ഭവനാങ്കണത്തിൽ വച്ച് താലംപൂജ.

6 ന് താലപ്പൊലി ഘോഷയാത്ര, ചെണ്ടമേളം, എൽ.ഇ.ഡി അമ്മൻകുടവും, പമ്പാമേളം, മയൂരനൃത്തം, കൈകൊട്ടിക്കളി, പൂക്കാവടി, ലൈറ്റ് ഷോ അകമ്പടിയോടു നടക്കുന്ന ഘോഷയാത്രയ്ക്ക് കുന്നോന്നി ടൗണിൽ സ്വീകരണം നൽകും. 7.45 ന് താലം അഭിഷേകം ദീപാരാധന തുടർന്ന് പൂമുടൽ, പുഷ്പാഭിഷേകം, 8 ന് മഹാപ്രസാദമൂട്ട്, 8.15 ന് മയൂര നൃത്തം, 8.45 ന് നാടോടി നൃത്തം, 9 ന് നാടൻ പാട്ടും ദൃശ്യാവിഷ്കാരം എന്നിവ നടക്കും.

ശാഖാ ഭരണസമിതിക്കുവേണ്ടി സെക്രട്ടറി ഷിബിൻ എം. ആർ മാങ്കുഴയ്ക്കൽ, വൈസ് പ്രസിഡന്റ് എ.ആർ മോഹനൻ അമ്പഴത്തിനാൽകുന്നേൽ, മാനേജിംങ് കമ്മറ്റി അംഗങ്ങളായ ശശിധരൻ പി.വി പാറടിയിൽ, നടരാജൻ ഇരുമണിത്തറയിൽ, രാജു കണിയാംകുന്നേൽ, ബാലജനസംഘം ശിവനന്ദ് എം.എസ് മാങ്കുഴയ്ക്കൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *