erattupetta

എം. കെയർ അക്യുപങ്ചർ അക്കാദമിയുടെ ബിരുദദാന ചടങ്ങ് ഈരാറ്റുപേട്ടയിൽ റിട്ടയേർഡ് ഡി.ജി.പി അലക്സാണ്ടർ ജേക്കബ്ബ് ഉദ്ഘാടനം ചെയ്യും

ഈരാറ്റുപേട്ട :എം. കെയർ അക്യൂപങ്ചർ അക്കാഡമിയുടെ ബിരുദദാന ചടങ്ങ്
ഏപ്രിൽ 27(തിങ്കളാഴ്ച) രാവിലെ 9 മണി മുതൽ 5 മണി വരെ ഈരാറ്റുപേട്ട ശാദി മഹൽ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും.

ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് റിട്ടയേർഡ് ഡിജിപി അലക്സാണ്ടർ ജേക്കബ് ആണ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കുന്നത്. എം കെയർ അക്കാദമി ഡയറക്ടർ പി എസ് മാഹിൻ പരിപാടിയിൽ അധ്യക്ഷത വഹിക്കും. കോഴിക്കോട് ഒമിനിസ്റ്റ് സൊസൈറ്റി പ്രസിഡൻറ് സ്വാമി ആത്മദാസ് യമി മുഖ്യാതിഥിയായി പങ്കെടുക്കും.

അഡ്വക്കറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, ഈരാറ്റുപേട്ട നഗരസഭ ചെയർമാൻ വി പി നാസർ, മാധ്യമപ്രവർത്തകൻ ഹാഷ്മി താജ് ഇബ്രാഹിം, പത്മശ്രീ അലി മണിക് ഫാൻ, ബി എസ് എസ് നാഷണൽ കോർഡിനേറ്റർ വിസി പീറ്റർ, എം ഇ എസ് കോളേജ് മുൻ പ്രിൻസിപ്പൽ എ. എം റഷീദ്, ഇമാം വി.പി. സുബൈർ മൗലവി തുടങ്ങിയവർ പങ്കെടുത്ത് സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *