പാലാ : മാണി സി കാപ്പൻ രാവിലെ തന്നെ ഇടവക ദേവാലയത്തിലെത്തി പരിശുദ്ധ കുർബാന കണ്ട ശേഷം കുടുംബാംഗങ്ങൾക്ക് ഒപ്പം കാനാട്ടുപാറ പോളിടെക്നിക് ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്തി.
പതിനാറായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ താൻ ജയിക്കുമെന്ന് മാണി സി കാപ്പൻ വോട്ട് ചെയ്തതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഷോൺ ജോർജ് കുറച്ച് വോട്ട് പിടിക്കാൻ സാധ്യതയുണ്ടെങ്കിലും തൻറെ വിജയത്തെ അത് സാരമായി ബാധിക്കുകയില്ല എന്നും അദ്ദേഹം പറഞ്ഞു.





