ഈരാറ്റുപേട്ട : ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി സി ജോർജ് കോടതിയില്‍ കീഴടങ്ങി. ഈരാറ്റുപേട്ട മുന്‍സിഫ് കോടതിയിലാണ് കീഴടങ്ങിയത്. ഹൈക്കോടതിയും മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് കീഴടങ്ങല്‍. അതിനാടകീയമായിട്ടായിരുന്നു പി.സി.ജോർജിന്റെ നീക്കം. അഭിഭാഷകൻ സിറിലും മരുമകൾ പാർവതിയുമെത്തിയതിനു പിന്നാലെ ജോർജ് കോടതിയിലെത്തുകയായിരുന്നു. താൻ കീഴടങ്ങനാണ് വന്നതെന്ന് ജോർജ് പറഞ്ഞു. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ പി.സി.ജോർജിനെ അറസ്റ്റു ചെയ്യാനായി രാവിലെ പൊലീസ് ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു. ഈ Read More…
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ റ്റി ബി റോഡിൽ സ്ഥിതി ചെയ്തിരുന്ന 8 ഓളം വലിയ തേക്കിൻ തടികൾ 2019 ആഗസ്റ്റ് 19 ന് മോഷണം പോയ കേസ് നഗരസഭ ചെയർപേഴ്സൺ അട്ടിമറിച്ചതായിട്ടുള്ള ആരോപണം തീർത്തും അടിസ്ഥാന രഹിതം ആണെന്നും പ്രെസ്തുത കേസ് 91/2021 ഫയൽ ചെയ്ത കേസ് പ്രകാരം ഈരാറ്റുപേട്ട മുനിസിഫ് കോടതിയിൽ സിവിൽ കേസ് ആയി നിലവിൽ ഉണ്ട്. കോടതി ചുമതല പെടുത്തിയ അഡ്വ. കമ്മിഷണർ ആണ് സ്വഭാവം അനുസരിച്ച് വിലയിടീൽ റിപ്പോർട്ട് കോടതിയിൽ നൽകിയിട്ടുള്ളത്. Read More…
ലോകപ്രശസ്ത ലാപ്പറോസ്കോപ്പിക് സർജനും സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനുമായ ഡോ. ഹഫീസ് റഹ്മാന്റെ നേതൃത്വത്തിൽ, ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ സൗജന്യ ലാപ്പറോസ്കോപ്പിക് ഹിസ്ട്രക്ടമി (താക്കോൽദ്വാര ഗർഭാശയം നീക്കം ചെയ്യൽ ശസ്ത്രക്രിയ) ഈ വരുന്ന ജൂൺ 21,22 തീയതികളിൽ നടത്തപ്പെടുന്നു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകൾക്ക് ഈ ക്യാമ്പ് വലിയ ആശ്വാസമാകുമെന്നത് സുനിശ്ചിതമാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് മരുന്നുകളും മറ്റു ഉപഭോഗവസ്തുക്കളും മാത്രം Read More…