pala

കാപ്പൻ ഇനി തിരുവനന്തപുരത്തേക്ക് വരുന്നത് വെറും എംഎൽഎ ആയിട്ട് ആവില്ല: വി ഡി സതീശൻ

രാമപുരം :സമസ്ത മേഖലകളിലും ജനങ്ങളെ വഞ്ചിച്ച സർക്കാർ ആണ് കേരളം ഭരിക്കുന്നത് എന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞു വോട്ടെണ്ണുമ്പോൾ യുഡിഎഫിന്റെ നേതൃത്വത്തിൽ കേരളത്തിൽ നൂറിലധികം എംഎൽഎമാരുടെ പിന്തുണയുള്ള പുതിയ സർക്കാർ അധികാരത്തിൽ എത്തുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പിണറായി വിജയൻറെ വാക്കും പഴയ ചാക്കും ഒരു പോലെയാണെന്നും വി ഡി സതീശൻ ആരോപിച്ചു. റബ്ബറിന് 250 രൂപ താങ്ങുവില പ്രഖ്യാപിക്കും എന്ന് പറഞ്ഞ് ജനങ്ങളെ വഞ്ചിച്ച സർക്കാരിന് തെരഞ്ഞെടുപ്പിലൂടെ നിങ്ങൾ മറുപടി നൽകണമെന്ന് വോട്ടർമാരോട് ആവശ്യപ്പെട്ടു.

ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട കാപ്പൻ തിരുവനന്തപുരത്തേക്ക് വരുന്നത് വെറും എംഎൽഎ ആയിട്ട് ആവില്ല എന്നും സതീശൻ പ്രഖ്യാപിച്ചു. രാമപുരത്ത് നടന്ന യുഡിഎഫ് റോഡ് ഷോ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

Leave a Reply

Your email address will not be published. Required fields are marked *