പാലാ: മാണി സി കാപ്പന് വേണ്ടി പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ മെഗാ റോഡ് ഷോ ഇന്ന് വൈകുന്നേരം രാമപുരത്ത്. വൈകുന്നേരം നാല് മണിക്ക് രാമപുരം അമ്പലം ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ രാമപുരം ടൗണിലാണ് സമാപിക്കുക.
യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പനും റോഡ് ഷോയിൽ പങ്കെടുക്കും. യുഡിഎഫ് മണ്ഡലം ചെയർമാൻ സണ്ണി കാര്യപ്പുറം, കൺവീനർ മാത്തച്ചൻ പുതിയിടത്തുചാലിൽ പഞ്ചായത്ത് പ്രസിഡൻറ് ശാന്താറാം, ഡിസിസി വൈസ് പ്രസിഡൻറ് ബിജു പുന്നത്താനം, ഡിസിസി ജനറൽ സെക്രട്ടറി സി പി രാജൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് മോളി പീറ്റർ, തോമസ് ഉഴുനാലിൽ, ആൽബിൻ ഇടമനശ്ശേരി, റോബി ഊടുപുഴ എന്നിവർ റോഡ് ഷോയ്ക്ക് നേതൃത്വം നൽകും.





