pala

മാർ സ്ലീവാ മെഡിസിറ്റിയിൽ പീഡിയാട്രിക് സർജറി ക്യാമ്പ് മെയ് 31 വരെ

പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ പീഡിയാട്രിക് സർജറി ക്യാമ്പ് മെയ് 31 വരെ നടത്തും. കുട്ടികളിലെ ജനിതകപ്രശ്നങ്ങൾ, ഹെർണിയ, മൂത്രവിസർജന സംബന്ധമായ അസുഖങ്ങൾ,സ്കോളിയോസിസ്, വയറിനുള്ളിലെ മറ്റ് രോ​ഗങ്ങൾ എന്നിവയ്ക്ക് ശസ്ത്രക്രിയ വേണ്ട കുട്ടികൾക്ക് വി​ദ​ഗ്ധ പീഡിയാട്രിക് സർജന്മാരുടെ നേതൃത്വത്തിൽ പരിശോധനയും ശസ്ത്രക്രിയകൾക്കും പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

റജിസ്ട്രേഷനും കൺസൾട്ടേഷനും സൗജന്യമാണ്. തുടർന്നുള്ള ഐ.പി, ലാബ്, റേഡിയോളജി, സേവനങ്ങൾക്ക് കൺസഷനും ഏർപ്പെടുത്തിയിട്ടുണ്ട്. ബുക്കിം​ഗിനായി ബന്ധപ്പെടുക. ഫോൺ – 8606966529, 7907742620

Leave a Reply

Your email address will not be published. Required fields are marked *