യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പന് വോട്ട് തേടി ഉമ്മൻചാണ്ടിയുടെ മകൾ മരിയ ഉമ്മൻ പാലായിലെത്തി.
മുത്തോലിയിൽ രഞ്ജിത്ത് കൊച്ചുകാക്കനാട്ടിന്റെ വസതിയിൽ സംഘടിപ്പിച്ച യുഡിഎഫ് പ്രവർത്തകർ കുടുംബ സംഗമത്തിലും, പിന്നീട് എലിക്കുളം മണ്ഡലത്തിലെ സ്ഥാനാർത്ഥി പര്യടനത്തിലുമാണ് മരിയാ ഉമ്മൻ പങ്കെടുത്തത്. പെരുമഴയിലും ആവേശം കെടാതെ പര്യടനം തുടർന്ന പ്രവർത്തകർക്ക് മരിയയുടെ സാന്നിധ്യം കൂടുതൽ ഊർജ്ജമായി.





