പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ആവേശം വിതച്ച് യു.ഡി.എഫ് സാരഥി അഡ്വ സെബാസ്റ്റ്യൻ എം.ജെയുടെ പൂഞ്ഞാർ തെക്കേക്കര മണ്ഡല പര്യടനം സമാപിച്ചു വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് പൂഞ്ഞാർ പള്ളി വാതിൽ ജംഗ്ഷനിൽ നിന്നും ആരംഭിച്ച പര്യടനം രാത്രി വൈകി ആനക്കുഴിയിൽ സമാപിച്ചു.
മണ്ഡലത്തിലുടനീളം സ്ത്രീകളും കുട്ടികളും അടക്കം ആ ബാല വൃദ്ധം ജനങ്ങളാണ് സ്ഥാനാർത്ഥി കാത്ത് ഏറെ വൈകിയും കാത്ത് നിന്നത്. കുന്നോന്നിയിലെത്തിയ സ്ഥാനാർത്ഥിയെ മുതിർന്ന കർഷകനായ എം. ജെ ചാണ്ടി മങ്ങാട്ടു കുന്നേൽ പാള തൊപ്പിയണിച്ചാണ് സ്വീകരിച്ചത്.
പലയിടങ്ങളിലും പൂക്കളുമായാണ് കുട്ടികൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. മണ്ഡല പര്യടനത്തിൽ ഇരുചക്ര വാഹനങ്ങളിലും മറ്റുമായി യുവാക്കളടക്കം നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകരാണ് സ്ഥാനാർത്ഥിയെ അനുഗമിച്ചത്.





