poonjar

പാചക വാതക ക്ഷാമത്തിനും വില വർധനവിനും എതിരെ ഡി.വൈ.എഫ് ഐ പൂഞ്ഞാർ തെക്കേക്കര മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ അടുപ്പ് കൂട്ടി സമരം നടത്തി

പൂഞ്ഞാർ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കും പാചകവാതക ക്ഷാമത്തിനും വില വർധനവിനും എതിരെ ഡി.വൈ.എഫ്.ഐ പൂഞ്ഞാർ തെക്കേക്കര മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ ടൗണിൽ അടുപ്പ് കൂട്ടി സമരം നടത്തി. സമരം ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ സെക്രട്ടറി അഡ്വ അക്ഷയ് ഹരി ഉദ്ഘാടനം ചെയ്തു.

സി.പി.ഐ.എം പൂഞ്ഞാർ ഏരിയ സെക്രട്ടറി ടി.എസ് സിജു, പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി കെ. റെജി, ഡി.വൈ.എഫ്.ഐ മേഖല പ്രസിഡന്റ് എം.പി പ്രമോദ്, സെക്രട്ടറി ജിബിൻ ജോർജ്, ട്രഷറർ അരുൺ സണ്ണി എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *