പാലാ: രാവിലെയുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പ്രഭാതസവാരിക്കായി ഇറങ്ങിയതിനിടെ ബൈക്ക് ഇടിച്ച് തെറിച്ചു വീണു പാലാ പോണാട് സ്വദേശി എൻ.എം.ചാണ്ടിക്ക് ( 74) പരുക്കേറ്റു. അല്ലാപ്പാറ ഭാഗത്ത് വച്ച് രാവിലെ 6 മണിയോടെയായിരുന്നു അപകടം.
നടന്നുപോയ ആളെ ഇടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞു വീണു ബൈക്ക് യാത്രികൻ ഇടമറുക് സ്വദേശി ബെർലിൻ ജോർജിനു ( 22) പരുക്കേറ്റു. രാവിലെ വലവൂർ ഭാഗത്ത് വച്ചായിരുന്നു അപകടം.
എറണാകുളത്ത് നിന്നു പാലായിലേക്ക് വരുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മെഡിക്കൽ റപ്രസന്റേറ്റീവ് പള്ളുരുത്തി സ്വദേശി ഫാറൂഖ് അഫ്സലിനു (46) പരുക്കേറ്റു. രാവിലെ 7 മണിയോടെ മാറിടം ഭാഗത്ത് വച്ചായിരുന്നു അപകടം. കിടങ്ങൂർ ഭാഗത്ത് വച്ച് ഇന്ന് പുലർച്ചെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെമ്പിളാവ് സ്വദേശി ദീപുവിന് ( 35) പരുക്കേറ്റു.




