പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാഗമണ്ണിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വാഗമൺ സ്വദേശി ഡാനിയൽ എം.സാമിന് (18) പരുക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം.
എലിവാലി ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്രവിത്താനം സ്വദേശി അലക്സ് ആന്റണിക്ക് (18) പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.





