Accident

വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് കടുത്തുരുത്തി സ്വദേശി കെ.എം.മനുവിന് ( 36) പരുക്കേറ്റു. രാവിലെ വൈക്കത്ത് വെച്ചായിരുന്നു അപകടം.

ചെങ്ങളത്തു വച്ച് രാവിലെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ചെങ്ങളം സ്വദേശിനി മേരിക്കുട്ടി ലാലുവിന് ( 56) പരുക്കേറ്റു. ചേർപ്പുങ്കൽ ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മുണ്ടക്കയം സ്വദേശി ഷാലുമോന് ( 33) പരുക്കേറ്റു. ഇന്നലെ വൈകിട്ട് മഞ്ഞാമറ്റത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ആനിക്കാട് സ്വദേശി വിഷ്ണു പ്രകാശിന് ( 19) പരുക്കേറ്റു.

Leave a Reply

Your email address will not be published. Required fields are marked *