ഇടമറ്റം : ലയൺസ് ക്ലബ് ഓഫ് പാലാ സെൻട്രൽ, ഇടമറ്റം കെ ടി ജെ എം ഹൈസ്‌കൂളിൽ വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചു.
ക്ലബ് പ്രസിഡന്റ് ഡോ. വി എ ജോസിന്റെ അധ്യക്ഷതയിൽ
ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ് ഉദ്ഘാടനം ചെയ്‌തു. ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോ-ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി.
സ്കൂൾ ഹെഡ് മാസ്റ്റർ ഫാ. മനോജ് പുത്തോട്ടാൽ സി എം ഐ,
പി.റ്റി.എ. പ്രസിഡന്റ് കിഷോർ ജോസഫ്,ലയൺസ് ക്ലബ് അംഗങ്ങളായ പയസ് ജേക്കബ്,ഡോ. ആന്റണി ജോസഫ്, മാത്യു കുരുവിള, സോജൻ കല്ലറയ്ക്കൽ,തെരേസ് ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.





