എരുമേലി : മണിപ്പുഴ കൊടക്കനാൽ മത്തായി ചാക്കോ (ചാക്കോച്ചൻ-98) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച രാവിലെ 10:30 ന് മണിപ്പുഴ ക്രിസ്തുരാജ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ ചാക്കോ കാവിപുരയിടം കുടുംബാംഗം. മക്കൾ :മേരിക്കുട്ടി, ലൂസി, ജോസ്, ബേബി, ആനിയമ്മ, വത്സമ്മ, സണ്ണി, ടോമി, ബെന്നി, പരേതനായ മാർട്ടിൻ. മരുമക്കൾ: വർക്കിച്ചൻ, കുട്ടിയച്ചൻ, റെക്സ്, അന്നമ്മ, ത്രേസ്യാമ്മ, മെഴ്സി, ജാൻസി, സിൽവി, റാണി, പരേതനായ ബേബിച്ചൻ.
വേലത്തുശ്ശേരി: മാവടി നെടുങ്ങനാൽ ടോമി ജോസഫ് ന്റെ ഭാര്യ സെലിൻ ടോമി(54) നിര്യാതയായി. സംസ്കാരം നാളെ (13-12-2025)ശനി ഉച്ചകഴിഞ്ഞ് 2 പി എം. ന് വേലത്തുശ്ശേരിയിൽ ഉള്ള നെടുങ്ങനാൽ നൈജുവിന്റെ ഭവനത്തിൽ ആരംഭിച്ചു വേലത്തുശ്ശേരി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ ജെബിൻ ടോം, ജിത്തു ടോം. പരേത മുട്ടം തെക്കുംമറ്റത്തിൽ കുടുംമ്പാഗമാണ്.
പ്രശസ്ത കാർഡിയാക് സർജൻ ഡോ.കെ.എം. ചെറിയാൻ അന്തരിച്ചു. ഇന്നലെ രാത്രി ബംഗളൂരുവിൽ വച്ചാണ് അന്ത്യം.രാജ്യത്ത് ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് വിട വാങ്ങിയത്. രാജ്യത്തെ ആദ്യത്തെ കൊറോണി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ. 1991-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. പീഡിയാട്രിക് ട്രാൻസ്പ്ലാന്റ്, ലേസർ ഹാർട്ട് സർജറി എന്നിവയും രാജ്യത്ത് ആദ്യമായി നടത്തിയത് ഡോ.കെ.എം. ചെറിയാൻ ആണ്. വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും Read More…