teekoy

തീക്കോയി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മാണത്തിന് തുടക്കം

തീക്കോയി സ്മാർട്ട് വില്ലേജ് ഓഫീസിന്റെ നിർമ്മാണ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ശ്രീ. കെ. രാജൻ ഓൺലൈൻ ആയി നിർവഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളുത്തങ്കൽ എംഎൽഎ അധ്യക്ഷൻ ആയിരുന്നു. പാലാ RDO ശ്രീമതി സുശീല ആർ സ്വാഗതം ആശംസിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് അംബിക എം എസ്, ബ്ലോക്ക് മെമ്പർ മോഹനൻ കുട്ടപ്പൻ, Cpi ജില്ലാ എക്സിക്യൂട്ടീവ് അംഗം എം ജി ശേഖരൻ, കേരള കോൺഗ്രസ്(M) തീക്കോയി മണ്ഡലം പ്രസിഡന്റ് പി എം സെബാസ്റ്റ്യൻ, സിപിഐ മണ്ഡലം കമ്മിറ്റി അംഗം രതീഷ് പി എസ്, CPI ലോക്കൽ കമ്മിറ്റി സെക്രട്ടറി വിനോദ് ജോസഫ്, ബിജെപി മണ്ഡലം പ്രസിഡണ്ട് പി വി ലാലി, പയസ് കവിളo മ്മാക്കൽ (കേരള കോൺഗ്രസ്) വാർഡ് മെമ്പർമാരായ സണ്ണി കണിയാംകണ്ടം, ജിബിൻ സെബാസ്റ്റ്യൻ, ജിലു സജി, ലീന ജോസഫ്, സോളി സണ്ണി, ജയറാണി തോമസുകുട്ടി , ഓമന ഗോപാലൻ, കെ കെ പരിക്കൊച്ച് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. തഹസിൽദാർ ലാൻഡ് റവന്യൂ ഓഫീസർ സീമ ജോസഫ് കൃതജ്ഞത അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *