kottayam

മദ്യപാനത്തിന് പെർമിറ്റ് ഏർപ്പെടുത്തി മദ്യശാലകളുടെ പ്രവർത്തന സമയം ചുരുക്കണം

കോട്ടയം: മദ്യപാനത്തിന് പെർമിറ്റ് ഏർപ്പെടുത്തുകയും മദ്യശാലകളുടെ പ്രവർത്തനം രാത്രി എട്ടുമുതൽ 12 വരെയാക്കി 4 മണിക്കൂറാക്കി ചുരുക്കണമെന്നും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.

ടൂറിസ്റ്റുകൾക്കു പ്രത്യേക പെർമിറ്റ് ഗുജറാത്ത് മാതൃകയിൽ നടപ്പാക്കണം. മദ്യപാനത്തെ പ്രോൽസാഹിപ്പിക്കുന്ന സർക്കാർ നിലപാട് ജനദ്രോഹമാണ്. ഇപ്പോഴത്തെ നടപടി സർക്കാർ പിൻവലിക്കണം.

ബാറുകളുടെ അടക്കം മദ്യവിൽപ്പനയുടെ സമയം രാത്രിയിൽ മാത്രമായി പരിമിതപ്പെടുത്തണം. ഘട്ടം ഘട്ടമായി മദ്യനിരോധനമെന്ന ഭരണഘടന നിർദ്ദേശകതത്വങ്ങളുടെ നഗ്നമായ ലംഘനമാണ് പുതിയ സർക്കാർ നീക്കമെന്നും ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *