aruvithura

അരുവിത്തുറ കോളേജിൽ അയാട്ട അംഗികൃത എവിയേഷൻ കോഴ്‌സുകൾ; ധാരണാപത്രം ഒപ്പുവച്ചു

അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ അന്താരാഷ്ട്ര വ്യോമയാന രംഗത്ത് നിരവധി ജോലി സാധ്യതകൾ വിദ്യാർത്ഥികൾക്ക്‌ ലഭ്യമാക്കാൻ സഹായിക്കുന്ന എവിയേഷൻ , എയർ കാർഗോ ആൻഡ് ലോജിസ്റ്റിക് കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള ധാരണ പത്രം അയാട്ട അംഗീകൃത സ്ഥാപനമായ ‘സ്പീഡ് വിങ്സ് എവിയേഷൻ അക്കാദമി കൊച്ചിയുമായി ഒപ്പ് വച്ചു.

ഇതനുസരിച്ചു എയർപോർട്ട്, എയർലൈൻ, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ്, ടിക്കറ്റിംഗ്, ഡെഞ്ചറസ് ഗുഡ്സ് മാനേജ്മെന്റ്, തുടങ്ങി നിരവധി മേഖലകളിൽ വിദ്യാർത്ഥി കൾക്ക് ഹ്രസ്വകാല ദീർഘ കാലകോഴ്സുകൾ പഠിക്കാവുന്നതാണ്.

30 വർഷത്തിനുമേൽ അയാട്ട, ഡി ജി സി എ അംഗീകൃത എവിയേഷൻ ട്രെയിനിങ് സെന്റർ ആയി പ്രവർത്തിക്കുന്ന സ്പീഡ് വിങ്സ് എവിയേഷൻ അക്കാദമി വൈമാനിക ലോജിസ്റ്റിക് മേഖലയിലെ ദക്ഷിണേന്ത്യ യിലെ മുൻ നിര പരിശീലന കമ്പനിയാണ്.

സമ്മേളനത്തിൽ കോളേജ് മാനേജർ റെവ.ഫാ. മാത്യു ചന്ദ്രൻകുന്നേൽ, പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, സ്പീഡ്‌ വിങ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ബിനു ഈപ്പെൻ, ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർ രാജേഷ് രാജൻ, കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് ,വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, പ്ലെസ്‌മെന്റ് ഓഫീസർ ബിനോയ്‌ സി ജോർജ്, ഡോ. മിഥുൻ ജോൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *