general

വെള്ളികുളം പള്ളിയിൽ തിരുനാളിന് നാളെ കൊടിയേറും

വെള്ളികുളം: വെള്ളികുളം ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയുംവിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് 30 വെള്ളിയാഴ്ച കൊടിയേറും. അന്നേദിവസം ഇടവക ദിനമായി ആചരിക്കും.

രാവിലെ 6.30 ന് വിശുദ്ധ കുർബാന, നൊവേന. 3.30 pm ന് ജപമാല. 4 .15 pm കൊടിയേറ്റ് . 4.30 pm ആഘോഷമായ വിശുദ്ധ കുർബാന, സന്ദേശം, നൊവേന.ഫാ. മാത്യു മുകളേൽ. തുടർന്ന് മരിച്ചവർക്കു വേണ്ടിയുള്ള പ്രാർത്ഥന, വാഹന വെഞ്ചിരിപ്പ്.

6.30 pm ന് അൻ്റോണിയൻ ആർട്സ് ക്ലബ് അവതരിപ്പിക്കുന്ന കലാസന്ധ്യ. 31ശനിയാഴ്ച 6.00 am ജപമാല. 6.30 am വിശുദ്ധ കുർബാന, നൊവേന. 3.15 pm വാദ്യമേളങ്ങൾ . 4.00 pm ആഘോഷമായ പാട്ടു കുർബാന, നൊവേന, ഫാ. സിബി പാറയടിയിൽ . 5.45 pm ആഘോഷമായ തിരുനാൾ പ്രദക്ഷിണം. 7 . 15 pm – ലദീഞ്ഞ്, തിരുനാൾ സന്ദേശം .ഫാ. ജോസഫ് ആലഞ്ചേരിൽ, 9. 15 pm സമാപനാശീർവാദം.

ഫെബ്രുവരി 1 ഞായർ 6 .15 am – ജപമാല. 6.45 am – വിശുദ്ധ കുർബാന, നൊവേന. തിരുസ്വരൂപ പ്രതിഷ്ഠ. 3 .15 pm ന് ചെണ്ടമേളം,ബാൻഡ് മേളം. 4.00 pm – ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം ഫാ.ജോർജ് പ്ലാത്തോട്ടത്തിൽ. സ്നേഹവിരുന്ന് 6.15 pm ആഘോഷമായ തിരുനാൾ പ്രദക്ഷിണം. 7.30 pm വിശുദ്ധ കുർബാനയുടെആശീർവാദം, പ്രസുദേന്തി വാഴ്ച. 7.45pm – ലൈറ്റ് ആൻഡ് സൗണ്ട് ഷോ. 8.00 pm ആകാശ വിസ്മയം
.8.45 p.കൊച്ചിൻ തരം ഗ് ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള.

ഹൈറേഞ്ചിന്റെ കവാടമായ പ്രസിദ്ധമായ തീർത്ഥാടന ദേവാലയമാണ് വെള്ളികുളം പള്ളി. എല്ലാ ചൊവ്വാഴ്ചയും നടത്തപ്പെടുന്ന വിശുദ്ധ അന്തോനിസിൻ്റെയും ശനിയാഴ്ച നടത്തപ്പെടുന്ന മാതാവിൻ്റെയും നൊവേന പ്രാർത്ഥനകളിൽ ധാരാളം പേർ പങ്കെടുക്കുന്നു.

വികാരി ഫാ.സ്കറിയ വേകത്താനം, ബേബി പുള്ളോലിൽ, ലിനി വെള്ളാപ്പാണിയിൽ, ചാക്കോച്ചൻ കാലാപറമ്പിൽ, ജയ്സൺ വാഴയിൽ, ബിനോയി ഇലവുങ്കൽ, അമൽ ബാബു ഇഞ്ചയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *