കടലാടിമറ്റം: പെരിങ്ങളം പുതുപ്പള്ളിൽ പരേതനായ ഭാസ്ക്കരൻ്റെ (കുട്ടപ്പൻ ചേട്ടൻ) മകൻ സുധാകരൻ പി.ബി (കുറുപ്പ് ചേട്ടൻ 64) നിര്യാതനായി. ഭാര്യ സൗദാമിനി (ഇടമല വെങ്ങാട്ട് കുടുംബാംഗം).
മക്കൾ: ജ്യോതിഷ (ജിമ്മർ ഹോസ്പിറ്റൽ പോണ്ടിച്ചേരി) മനീഷ. മരുമക്കൾ: രാജീവ് (ഐക്കരതെക്കേൽ മംഗളഗിരി), അരുൺ (വീട്ടിക്കൽ കൊല്ലപ്പള്ളി ഫെഡറൽ ബാങ്ക് സോണൽ ഓഫീസ് കോട്ടയം). സംസ്കാരം ഇന്ന് (19/01/26, തിങ്കൾ)5 ന് കടലാടിമറ്റത്ത് തറവാട്ട് വീട്ടുവളപ്പിൽ.
മാതാവ്: പരേതയായ നളിനി. സഹോദരങ്ങൾ: വൽസമ്മ, വേണുഗോപാലൻ (റിട്ട. ജയിൽ ഡിപ്പാർട്ട്മെന്റ്), പരേതയായ ലതിക, മോഹൻദാസ് (മീനച്ചിൽ ഈസ്റ്റ് ബാങ്ക് മേലുകാവ്), ബിനു, പരേതനായ അജയൻ, സാനു (കേരള കൗമുദി ദിനപത്രം).





