പൂഞ്ഞാർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പൂഞ്ഞാർ തെക്കേക്കര യൂണിറ്റിന്റെ അംഗത്വ വിതരണ ഉദ്ഘാടനവും യൂണിറ്റ് കൺവെൻഷനും നടന്നു. യൂണിറ്റ് പ്രസിഡന്റ് എം. സി. ജോസഫ് മുതലക്കുഴിയിൽ അധ്യക്ഷത വഹിച്ചു. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനർവ്വ മോഹൻ അംഗത്വ വിതരണ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യപ്രഭാഷണം കെ.എസ്.എസ്.പി.യു ഈരാറ്റുപേട്ട ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി. ജെ. മത്തായി നടത്തി. ബ്ലോക്ക് സെക്രട്ടറി ബി. ബാബുരാജ്, അലോഷ്യസ് എബ്രഹാം, ഡി. രാജപ്പൻ ഒഴാങ്കൽ, ഏലിക്കുട്ടി ടീച്ചർ എന്നിവർ Read More…
പൂഞ്ഞാർ: പോളിങ് ബൂത്തിനടുത്ത് ഫ്ലെക്സ് ബോർഡുകൾ വെച്ചതുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലും പൊലീസും തമ്മിൽ വാക്കുതർക്കം. കൂവപ്പള്ളി സെന്റ് ജോസഫ് സ്കൂളിനു സമീപം എൽഡിഎഫ് ബൂത്ത് കമ്മിറ്റി ഓഫീസ് സ്ഥാപിച്ചതും ഫ്ലെക്സ് ബോർഡുകൾ വെച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം ഉണ്ടായത്. 100 മീറ്റർ നിശ്ചിത ദൂരപരിധി ലംഘിച്ചുവെന്ന് ആരോപിച്ച് പോലീസ് ബൂത്ത് ഓഫീസ് അവിടെനിന്ന് മാറ്റാൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. എംഎൽഎയുടെ വീടും ഈ വാർഡിലാണ്. തന്റെ റാങ്ക് ഡിജിപിക്ക് മുകളിലാണെന്നും തിരഞ്ഞെടുപ്പ് ഇന്നത്തോടെ അവസാനിക്കുമെന്നും Read More…
പൂഞ്ഞാർ: ബിജെപി കർഷക മോർച്ച, പൂഞ്ഞാർ തെക്കേക്കര മണ്ഡലം പ്രസിഡന്റ് ആയിട്ടും, ജില്ലാ കമ്മറ്റി അംഗമായിട്ടും നിലവിൽ പ്രവർത്തിച്ചു വന്നിരുന്ന ശ്രീ ജോയി മാടപ്പള്ളി,തൽ സ്ഥാനങ്ങൾ രാജിവെച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്ൽ അംഗത്വം എടുത്തു. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ്റോജി തോമസ് മുതിരേന്തിക്കലിന്റെ അധ്യക്ഷതയിൽ, പൂഞ്ഞാർ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ വച്ച്, ഡിസിസി ജനറൽ സെക്രട്ടറിഅഡ്വ. ജോമോൻ ഐക്കരയുടെ പക്കൽ നിന്നാണ് ജോയി മാടപ്പള്ളി കോൺഗ്രസ് മെമ്പർഷിപ്പ് ഏറ്റു വാങ്ങിയത്.