തീക്കോയി : തീക്കോയി ടൗണിൽ വരുകുകാല ബിൽഡിംഗിന്റെ മൂന്നാം നിലയിലുള്ള കെട്ടിടത്തിന്റെ ബീമിൽ കൂടിയിരുന്ന പെരുന്തേനിച്ച കൂട്ടത്തെ നീക്കം ചെയ്തു. രണ്ടാഴ്ചക്കാലമായി പെരുന്തേനീച്ച വന്നു കൂടിയിട്ട്. ലോഡ്ജ് ആയി പ്രവർത്തിക്കുന്ന ഈ ബിൽഡിംഗിൽ നിരവധി താമസക്കാർക്കും സമീപപ്രദേശത്തെ കച്ചവട സ്ഥാപനങ്ങൾക്കും പൊതുസ്ഥാപനങ്ങൾക്കും വലിയ ഭീഷണിയായിരുന്നു ഈ തേനീച്ചക്കൂട്ടം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെയും കെട്ടിട ഉടമയായ വി ജെ എബ്രഹാം വരകുകാലായുടെയും സാന്നിദ്ധ്യത്തിൽ തേനീച്ച പിടുത്ത വിദഗ്ധരായ റെജി പൈക്കാട്ടിൽ, നൗഷാദ് കടുപ്പിൽ എന്നിവരാണ് തേനീച്ചക്കൂട്ടത്തെ Read More…
തീക്കോയി: സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടി യുടെ ഭാഗമായി നിർമ്മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിൻ തീക്കോയി ഗ്രാമപഞ്ചായത്തുതല ഉദ്ഘാടനം ടൗണിൽ പ്രസിഡൻ്റ് അംബിക എം. എസ് നിർവ്വഹിച്ചു. സ്തംഭം ജംഗ്ഷൻ മുതൽ ആനി യിളപ്പ് വരെയുള്ള ഭാഗങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. ജനപ്രതിനിധികൾ, സ്കൂൾ കുട്ടികൾ, ഉദ്യാഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, കുടുംബശ്രീ, അംങ്കണവാടി, ഹരിത കർമ്മസേന,ആശ വർക്കേഴ്സ്, വ്യാപാരി വ്യവസായി പ്രതിനിധികൾ ഓട്ടോ – ടാക്സി തൊഴിലാളികൾ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ Read More…
തീക്കോയി : തീക്കോയി ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ അംഗങ്ങൾക്കായി ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ വനിതാ ഉത്പന്ന വിപണന കേന്ദ്രത്തിലെ ട്രെയിനിങ് ഹാളിൽ 30 ദിവസത്തെ തയ്യൽ തൊഴിൽ വൈദഗ്ധ്യമാനേജ്മെന്റ് പരിശീലനം ആരംഭിച്ചു. സിഡിഎസ് ചെയർപേഴ്സൺ ഷേർളി ഡേവിഡിന്റെ അദ്ധ്യക്ഷതയിൽ പരിശീലന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ സി ജെയിംസ് ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാന്മാരായ ബിനോയി ജോസഫ്,ജയറാണിതോമസ് കുട്ടി , മോഹനൻകുട്ടപ്പൻ മെമ്പർമാരായ സിബി രഘുനാഥൻ , കവിത രാജു, Read More…