3 പവൻ്റെ സ്വർണ വളയും, പണവും അടങ്ങിയ പേഴ്സ് കാണാനില്ല. രാവിലെ 10 മണിക്ക് കുടുക്കമറ്റത്ത് നിന്നും മാത്യൂസ് ബസിൽ കുറവിലങ്ങാട് പള്ളിക്കവലയിലേക്ക് യാത്ര ചെയ്തിരുന്നു. കണ്ടുകിട്ടുന്നവർ കുറവിലങ്ങാട് പോലീസ് സ്റ്റേഷനിലോ, 9447434039 എന്ന നമ്പറിലോ ബന്ധപ്പെടുക.
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംസ്ഥാനത്ത് ഈ മാസം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ എം പോക്സ് കേസാണിത്.രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെയാണ് യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അവിടെ നടത്തിയ പരിശോധനയിലാണ് എം പോക്സെന്ന് കണ്ടെത്തിയത്. യുവാവിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.
യാത്രാസുരക്ഷയില്‍ ശൈലി മാറ്റം പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്. യാത്രയിൽ കൂടുതൽ സുരക്ഷ വേണ്ടെന്ന് വി ഡി സതീശന് അറിയിച്ചു. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിയുക്ത മുഖ്യമന്ത്രി നിർദേശം നല്കി. തന്റെ യാത്രകൾക്ക് പൈലറ്റ് വാഹനത്തിന്റെ അകമ്പടി മാത്രം മതിയെന്ന് വി.ഡി. സതീശൻ അറിയിച്ചിരുന്നു. എന്നാൽ സെഡ് കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ സുരക്ഷ കേവലം പൈലറ്റ് വാഹനത്തിൽ ഒതുക്കാനാകില്ലെന്ന് പോലീസ് അറിയിച്ചു. അതിനാൽ എസ്കോട്ട് വാഹനം Read More…
കെ സി വൈ എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നല്ല പ്രസംഗകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ The Art of Public Speaking- പ്രസംഗകളരി എന്ന വിഷയത്തിൽ ഓഗസ്റ്റ് 26 വൈകുന്നേരം 8 മണിക്ക് ഗൂഗിൾ മീറ്റ് വഴി Webinar സംഘടിപ്പിച്ചു. വിവിധ വിഷയങ്ങളുമായി ബന്ധപെട്ടു കെ സി വൈ എൽ സംഘടിപ്പിക്കുന്ന വെബിനാറുകളുടെ തുടർച്ചയായാണ് പ്രസംഗകലയെ പറ്റിയുള്ള വെബിനാർ സംഘടിപ്പിച്ചത്. ഐ ഹാവ് എ ഡ്രീം എന്ന ലോകപ്രശസ്ത പ്രസംഗം മാർട്ടിൻ ലൂതർ കിങ് നടത്തിയ Read More…