അരുവിത്തുറ: കൊണ്ടൂർ വടക്കേൽ ജൂലി ജോൺ (48) അന്തരിച്ചു. സംസ്കാര ശുശ്രുഷകൾ തിങ്കൾ (14/ 4/ 2025) 2.30ന് സഹോദരൻ ജോമോൻ ജോൺ വടക്കേലിന്റെ പതാഴയിലുള്ള വസതിയിൽ ആരംഭിച്ച് അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. പിതാവ്: എൻ. കെ. ജോൺ, മാതാവ്: ഗ്രേസി ജോൺ. ഭർത്താവ്: സന്തോഷ് (വിശാഖപട്ടണം). മക്കൾ: ആൽവിൻ സന്തോഷ്, ജെസ് വിൻ സന്തോഷ്.
കാഞ്ഞിരപ്പള്ളി: പാറത്തോട് മലനാട് ഡവലപ്പ്മെൻ്റ് സൊസൈറ്റിക്ക് സമീപം വടക്കേടത്ത് ജോസ് ജേക്കബ് (78) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടിലെ ശുശ്രൂഷക്കുശേഷം മുണ്ടക്കയം ശാലോം എ.ജി. ചർച്ചിന്റെ വണ്ടൻപതാൽ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ (മോളമ്മ), തോട്ടയ്ക്കാട് ചിറപുറത്ത് തണങ്ങുംപതിക്കൽ കുടുംബാംഗം. മക്കൾ: ജോബി, എബി, അനു. മരുമക്കൾ: ഷൈനി, ജീന (കുവൈറ്റ്), സുബിൻ (വലിയതോട്ടത്തിൽ, കീഴ് വായ്പൂര്). മൃതശരീരം തിങ്കളാഴ്ച രാവിലെ ഒൻപതിന് വീട്ടിൽ കൊണ്ടുവരും.
അരുവിത്തുറ: കൊണ്ടൂർ നെല്ലിയേക്കുന്നേൽ എൻ.എം.തോമസ് (തൊമ്മച്ചൻ–81) അന്തരിച്ചു. സംസ്കാരം ഇന്ന് 2.15ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ: കയ്യൂർ വറവുങ്കൽ മേരി തോമസ്. മക്കൾ: ഷാന്റി, ഷിന്റോ, ഷിജോ, ഷാരി. മരുമക്കൾ: ശംഭു (പട്ന), സുമി കൊച്ചുപുരയ്ക്കൽ, ടോണു കരുണയ്ക്കൽ (കണ്ണൂർ).