വാഴൂർ: നെടുമാവ് വെള്ളറയിൽ കൃഷ്ണകുമാരി(68) അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻകുട്ടി. മക്കൾ: സന്ധ്യ, സൗമ്യ, സിമി. മരുമക്കൾ: സുനിൽ, സുരേഷ്, സജീവ്. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ
പ്രവിത്താനം: രാമപുരം ഗ്രാമപഞ്ചായത്ത് മുൻപ്രസിഡന്റും മുല്ലമറ്റം വാർഡിന്റെ മെമ്പറുമായ ലിസമ്മ മത്തച്ഛൻ പുതിയടത്ത് ചാലിയുടെ അമ്മ പൈക്കാട്ട് (കല്ലനാൽ) അച്ചാമ്മ ജോസഫ് (94) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഞായറാഴ്ച (10/05/2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് പ്രവിത്താനം സെന്റ്. അഗസ്റ്റ്യൻസ് ഫൊറോനാ പള്ളി കുടുംബകല്ലറയിൽ കുടുംബകല്ലറയിൽ. ഭൗതികശരീരം ഞായറാഴ്ച (10/05/2026) രാവിലെ 8 മണിക്ക് വീട്ടിൽ കൊണ്ടുവരും.
നടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ മോഹൻലാലിന്റെ വസതിയിലായിരുന്നു താമസം. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. മൂത്തമകൻ പ്യാരിലാൽ 2000 ൽ മരണപ്പെട്ടിരുന്നു. അമ്മയുമായി അതീവ ഹൃദയബന്ധം പുലർത്തിയിരുന്ന മോഹൻലാൽ, തിരക്കുകൾക്കിടയിലും അമ്മയുടെ പരിചരണത്തിനായി സമയം കണ്ടെത്തിയിരുന്നു. മോഹൻലാലിന്റെ സിനിമാ ജീവിതത്തിലെ വലിയൊരു സ്വാധീനമായിരുന്നു ശാന്തകുമാരി. പല വേദികളിലും അദ്ദേഹം അത് തുറന്നുപറയുകയും ചെയ്തിട്ടുണ്ട്. അടുത്തിടെ തനിക്ക് ലഭിച്ച ദാദാ സാഹേബ് ഫാൽക്കേ പുരസ്കാര നേട്ടം അമ്മയ്ക്കൊപ്പം പങ്കുവെക്കാൻ സാധിച്ചത് Read More…