മേലുകാവ്: സംസ്ഥാന സർക്കാരിൻ്റെ നവകേരളം കർമ്മ പദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷൻ ഏകോപനത്തിൽ ഹരിത വിദ്യാലയം പദ്ധതി മാതൃകാപരമായി നടപ്പാക്കിയ കോട്ടയം മേലുകാവ് ഗ്രാമപഞ്ചായത്തിലെ മേലുകാവ് പഞ്ചായത്ത് എൽ പി സ്കൂൾ കോണിപ്പാടിന് ഹരിത വിദ്യാലയം പുരസ്കാരം ലഭിച്ചു. പഞ്ചായത്ത് എൽപിഎസ് കോണിപ്പാടിൽ നടന്ന പുരസ്കാര സമർപ്പണ ചടങ്ങിൽ ഈരാറ്റുപേട്ട ബ്ലോക്ക് പ്രസിഡൻ്റ് ശ്രീമതി ശ്രീകല R നിന്നും ഹെഡ്മിസ്ട്രസ് അനീസാ.എം, PTA പ്രസിഡൻ്റ് ജോമി ജോസ് എന്നിവർ ചേർന്ന് അനുമോദന പത്രം ഏറ്റുവാങ്ങി. ഹരിത Read More…
മേലുകാവ്: രാമപുരം ഉപജില്ല വോളിബോൾ ടൂർണമെന്റിൽ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ജേതാക്കളായി. കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന ഫൈനലിൽ കടനാട് സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ ടീമിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചാണ് വാകക്കാട് വിജയം കൈവരിച്ചത്. രാഹുൽ, റോഷൻ, മാർട്ടിൻ, റിജിത്ത്, അഭിമന്യു, ഗ്ലാഡിൻ, ചന്ദ്രു, അലക്സ്, നെവിൻ, അഡോൺ, അജിത്ത് എന്നിവരാണ് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂളിന് വേണ്ടി കളിക്കളത്തിൽ ഇറങ്ങിയത്. സ്കൂളിലെ Read More…
മേലുകാവ് : മേലുകാവ് ഹെന്ററി ബേക്കർ കോളേജിലെ എൻ എസ് എസ് യൂണിറ്റും കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയും കൊഴുവനാൽ ലയൺസ് ക്ലബും HDFC ബാങ്കും പാലാ ബ്ലഡ് ഫോറവും സംയുക്തമായി കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ മെഗാ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് നടത്തി. പരിപാടിയുടെ ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ പ്രഫ: ഡോക്ടർ ഗിരീഷ്കുമാർ ജി എസിന്റെ അധ്യക്ഷതയിൽ മേലുകാവ് പോലീസ് ഹൗസ് ഓഫീസർ രനീഷ് ടി. എസ് നിർവഹിച്ചു. Read More…