pala

മുണ്ടുപാലം പള്ളിയിൽ ദുക്റാന തിരുനാളിൽ ചട്ടയും മുണ്ടും അണിഞ്ഞ് അമ്മമാർ

പാലാ: മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് തോമാസ്ലീഹായുടെ നാമത്തിലുള്ള മുണ്ടുപാലം പള്ളിയിൽ ദുക്റാന തിരുനാൾ വിപുലമായ ചടങ്ങുകളോടെ ആചരിച്ചു.

തിരുന്നാളിനോടനുബന്ധിച്ച് ആഘോഷമായ വിശുദ്ധ കുർബാനയും ലദീഞ്ഞും പ്രദക്ഷിണവും നേർച്ച വിതരണവും നടത്തി. പൗരാണിക വസ്ത്രമായ ചട്ടയും മുണ്ടും ധരിച്ച് കൊച്ചുകുട്ടികളുടെയും അമ്മമാരുടെയും പങ്കാളിത്തം ഏറെ ശ്രധേയമായി.

വികാരി ഫാ.ജോസഫ് തടത്തിൽ, ഫാ. ജോസഫ് അലഞ്ചേരി , കൈക്കാരൻ സാബു തേനമ്മാക്കൽ, തോംസൺ കണ്ണംകുളം, ഷൈജി പാവന, ജോയി പുളിക്കക്കുന്നേൽ, സൗമ്യ പാവന തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *