ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ- വിജയോൽസവം സംഘടിപ്പിക്കുന്നു. നാളെ (വെള്ളി രാവിലെ പത്ത് മണിക്ക് പാരിഷ് ഹാളിൽ നടക്കുന്ന പൊതുസമ്മേളനം റവ.ഡോ. അഗസ്റ്റ്യൻ പാലക്കപ്പറമ്പിൽ ഉദ്ഘാടനം ചെയ്യും.
സ്കൂൾമാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിക്കും. ഹെഡ്മാസ്റ്റർ ജോബൈറ്റ് തോമസ്, പി.ടി.എ പ്രസിഡന്റ് ബിജു കല്ലിടക്കാനി എന്നിവർ പ്രസംഗിക്കും ഫുൾ എപ്ലസ് നേടിയ ഇരുപത്തി ഒന്ന് വിദ്യാർത്ഥികളെ യോഗത്തിൽ ആദരിക്കും.