chemmalamattam

കൂട്ടുകൂടി വിദ്യാർത്ഥികൾ; സന്തോഷത്താൽ നിറഞ്ഞ് വിഷ്ണു മഹേശ്വരി ടീച്ചർ

ചെമ്മലമറ്റം: അധ്യാപകദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ വേറിട്ട അധ്യാപകദിന ആഘോഷം നടത്തി. സ്കൂളിൽ നിന്നും വർഷങ്ങൾക്ക് മുമ്പേ റിട്ടയർ ചെയ്ത അധ്യാപകർ ഒരിക്കൽ കൂടി അധ്യാപകരായി ക്ലാസ്സ് റൂമിൽ എത്തി.

കഥകൾ പറഞ്ഞും പാട്ട് പാടിയും ഒക്കെ ഏറേ നേരം വിദ്യാർത്ഥികൾക്ക് ഒപ്പം ചിലവഴിച്ച് വിദ്യാർത്ഥികൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്താണ് അവർ മടങ്ങിയത്. സ്കൂളിലെ രണ്ടാം ക്ലാസ്സ് അധ്യാപികയായ വിഷ്ണു മഹേശ്വരി ടീച്ചർക്ക് കുരുന്നുകൾ നല്കിയ വരവേല്പ് ഏറേ ശ്രദ്ധയമായി.

വീൽചെയ്റയിൽ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ടീച്ചർക്ക് ആവേശമായി കുരുന്നുകൾ നല്കിയ സ്വീകരണം ഏറേ ശ്രദ്ധയമായി. നിറയെ ബലൂണുകളും പൂക്കളും കൊണ്ട് അലങ്കരിച്ചാണ് അവർ തങ്ങളുടെ ടീച്ചറേ ക്ലാസ്സിലേക്ക് ആനയിച്ചത്. ഹെഡ് മാസ്റ്റർ ജോബൈറ്റ് തോമസ് അധ്യാപർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. തൂടർന്ന് സ്നേഹവിരുന്നും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *