ഈരാറ്റുപേട്ട: കേരളത്തിലെ ഏറ്റവും സാധാരണക്കാരന്റെ വികസനത്തിന് കരുത്തുപകരുന്ന ഗവണമെന്റാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെന്നും ഫണ്ടുകൾ വെട്ടിക്കുറച്ച് ഈ വികസനത്തിന്റെ ചിറകരിയുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഈരാറ്റുപേട്ട മുൻസിപ്പാറ്റിലിറ്റി ടൗൺ ഡിവിഷൻ കൗൺസിലർ സഹല ഫിർദൗസിന്റെ വികസന രേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിലെ ഇടത് ഭരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറക്കുകയാണ്. ഇത് പ്രാദേശിക വികസനത്തെ പിന്നോട്ടടിപ്പിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. മുതിർന്ന Read More…
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിനായി നിർമിച്ച പുതിയ കെട്ടിടം നാളെ മുഖ്യന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യുമെന്ന് അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അഡ്വ.സെബാസ്ററ്യൻ കുളത്തുങ്കൽ എംഎൽഎ, നഗരസഭാ വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്യാസ്, പ്രിൻസിപ്പൽ ജവാദ് എസ്., പി ടി എ പ്രസിഡൻ്റ് അനസ് പാറയിൽ, ഹെഡ്മിസ്ട്രസ്സ് സിസി പൈകടയിൽ, എസ് എം ഡി സി ചെയർമാൻ വി. എം.അബ്ദുള്ള ഖാൻ, പി ടി എ Read More…
ഈരാറ്റുപേട്ട : വാക്കേഴ്സ് ക്ലബ്ബിൻ്റെ പുതിയ ഭാരവാഹികൾ ചാർജെടുക്കുന്നതിനോടനുബന്ധിച്ച് നടത്തിയ കുടുംബ സദസ്സിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും ആരോഗ്യ ചെക്കപ്പും നടത്തി. വാകേഴ്സ് ക്ലബ്ബ് രക്ഷാധികാരി വി. എം.അബ്ദുള്ള ഖാൻ കുടുംബ സദസ്സ് ഉദ്ഘാടനം ചെയ്തു. എ. കെ.ജ്യോതിവാസ് ആരോഗ്യ ബോധവൽക്കരണ ക്ലാസെടുത്തു.പ്രസിഡൻ്റ് നൈസൽ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ചു.അജീബ് മുത്താരംകുന്ന്,സക്കീർ അക്കി,അനസ് കൊച്ചേപ്പറമ്പിൽ, ടി.എൻ.മനോജ്,സുബൈർ കല്ലുപുരക്കൽ എന്നിവർ പ്രസംഗിച്ചു. ഹജ്ജ് കർമ്മത്തിൽ പങ്കെടുക്കാൻ പുറപ്പെടുന്ന ക്ലബ്ബിലെ അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി. ക്ലബ് ഭാരവാഹികളെ പൊന്നാട അണിയിച്ച് ആദരിച്ചു.പുതിയ Read More…