poonjar

കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ഇൻഡസ്ട്രി ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാതല പരിസ്ഥിതി ദിനാഘോഷവും

പൂഞ്ഞാർ :കോട്ടയം ജില്ലയിൽ പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ചുവരുന്ന ഐ.എച്ച്.ആർ ഡി യുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിങ് പൂഞ്ഞാറിൽ ക്യാമ്പസുകളെ വ്യവസായി യൂണിറ്റുകളുമായി ബന്ധിപ്പിക്കുന്നതിനായി ഐ എച്ച് ആർ ഡി വിഭാവനം ചെയ്തു നടത്തിവരുന്ന പദ്ധതിയായ ഇൻഡസ്ട്രി ക്യാമ്പസ് പദ്ധതിയുടെ ഉദ്ഘാടനവും ജില്ലാതല പരിസ്ഥിതി ദിനാഘോഷവും 2025 ജൂൺ5 ന് വൈകുന്നേരം 4 മണിക്ക് കോളേജ് സെമിനാർ ഹാളിൽ വച്ച് നടത്തപ്പെടും.

ബഹുമാനപ്പെട്ട സഹകരണ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ അവർകൾ ഇൻഡസ്ട്രി ഓൺ ക്യാമ്പസിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതാണ് അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ , ഐ എച്ച് ആർ ഡി ഡയറക്ടർ ഡോക്ടർ വി. എ. അരുൺ കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. അക്ഷയ് ഹരി ,
പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ജോർജ് മാത്യു അത്തിയാലിൽ , വാർഡ് മെമ്പർ ശ്രീമതി സജി സിബി തുടങ്ങിയ ജനപ്രതിനിധികളും ഹരിത കേരളം മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ ശ്രീ. ടി.യു. സഞ്ജീവ് എന്നിവരും ഈ യോഗത്തിൽ പങ്കെടുക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *