general

വെള്ളികുളം സ്കൂളിൽ നടന്ന സമ്മർ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു

വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ അവധിക്കാല പരിശീല ക്യാമ്പ് സമാപിച്ചു. ഫുട്ബോൾ,ഹാൻഡ് ബോൾ, ഷട്ടിൽ എന്നീ വിവിധ ഗെയിംസുകളിൽ കുട്ടികൾക്ക് പരിശീലനം നൽകി.

മികച്ച ഷട്ടിൽ പ്ലെയറായി മുഹമ്മദ് അൽ അമീൻ, മികച്ച ഹാൻഡ്‌ബോൾ പ്ലെയറായി സ്വാതിക സന്തോഷ് എന്നിവരെ തെരഞ്ഞെടുത്തു. ഫുട്ബോൾ കളിയിൽ മികച്ച ഫീൽഡറായി ജസ്റ്റിൻ വേലിക്കകത്ത്, മികച്ച ഡിഫൻഡറായി ആദർശ് അനിൽ, മികച്ച സ്ട്രൈക്കറായി അനുഗ്രഹ്, മികച്ച ഗോൾകീപ്പറായി സച്ചു എന്നിവരെ തെരഞ്ഞെടുത്തു. പരിശീലനം പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും നൽകി.

ബിജു, ജിൻസി പഴേപറമ്പിൽ എന്നീ അധ്യാപകരുടെ മേൽനോട്ടത്തിൽ അറുപതോളം കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ഹെഡ്മാസ്റ്റർ ജോ സെബാസ്റ്റ്യൻ പുത്തൻ പുരയ്ക്കൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു.

ഫാ.സ്കറിയ വേകത്താനം സമ്മാനങ്ങൾ വിതരണം ചെയ്തു.ജോ സെബാസ്റ്റ്യൻ പുത്തൻപുരക്കൽ, സിസ്റ്റർ ഷാൽബി മുകളേൽ,ജ്യോതി രൂപേഷ് താന്നിക്കാതൊട്ടിയിൽ,സോജൻ ,ബിജു കാപ്പിലിപറമ്പിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *