പ്രശസ്ത കാർഡിയാക് സർജൻ ഡോ.കെ.എം. ചെറിയാൻ അന്തരിച്ചു. ഇന്നലെ രാത്രി ബംഗളൂരുവിൽ വച്ചാണ് അന്ത്യം.രാജ്യത്ത് ആദ്യത്തെ കൊറോണറി ആർട്ടറി ബൈപാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് വിട വാങ്ങിയത്. രാജ്യത്തെ ആദ്യത്തെ കൊറോണി ആർട്ടറി ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയ ഡോക്ടറാണ് ചെറിയാൻ. 1991-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. പീഡിയാട്രിക് ട്രാൻസ്പ്ലാന്റ്, ലേസർ ഹാർട്ട് സർജറി എന്നിവയും രാജ്യത്ത് ആദ്യമായി നടത്തിയത് ഡോ.കെ.എം. ചെറിയാൻ ആണ്. വേൾഡ് കോൺഗ്രസ് ഓഫ് തൊറാസിക് കാർഡിയാക് സർജൻ പ്രസിഡന്റാകുന്ന ആദ്യ ഇന്ത്യക്കാരനും Read More…
പൂഞ്ഞാർ: കടലാടിമറ്റം മറ്റത്തിൽ എം.ആർ ബാലകൃഷ്ണ പിള്ള (90) (റിട്ട: ആരോഗ്യ വകുപ്പ്) നിര്യാതനായി. സംസ്കാരം നാളെ (20-7-24, ശനി) 2 ന് വീട്ടൂവളപ്പിൽ. ഭാര്യ: ശാരദാമ്മ (അമ്മിണി) ചേർത്തല പാണാവള്ളി പത്മാലയം കുടുംബാംഗം. മക്കൾ: എം.ബി സാനു (റിട്ട: സെക്രട്ടറിയേറ്റ് ധനകാര്യ വകുപ്പ്, പൂഞ്ഞാർ തെക്കേക്കര മുൻ ഗ്രാമപഞ്ചായത്ത് അംഗം), എം.ബി സേതു മരുമക്കൾ: ഗീതാ (റിട്ട: അധ്യാപിക എസ്.എൻ.എച്ച്.എസ്.എസ് ഉഴമലയ്ക്കൽ) ചെങ്ങന്നൂർ, സജീവൻ ശിവാലയം കാക്കൂർ (സജി എൻ്റർപ്രൈസസ്) കൂത്താട്ടുകുളം.
അരുവിത്തുറ : അരുവിത്തുറ വാളിപ്ലാക്കൽ അന്നമ്മ മാത്യു (93) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ, (13.07.2026) രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.