കാഞ്ഞിരപ്പള്ളി: നെല്ലാകുന്നിൽ മിലൻ പോൾ (ജോസഫ്, 17) മൃതശരീരം നാളെ (തിങ്കളാഴ്ച) ഉച്ചകഴിഞ്ഞ് 2 മണിക്ക് സെന്റ് . ആന്റണീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വിദ്യാർത്ഥികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാനായി കൊണ്ടുവരും. അതിന് ശേഷം മൃതശരീരം ഭവനത്തിലേക്ക് കൊണ്ടു പോകും. മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച (13-02-2024) രാവിലെ 9.30 ന് കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ പിതാവിന്റെ കാർമ്മികത്വത്തിൽ ഭവനത്തിൽ ആരംഭിച്ച് ആനക്കല്ല് സെന്റ് ആന്റണീസ് ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.
കാഞ്ഞിരപ്പള്ളി : പാറക്കടവ് റോഡിൽ കോട്ടവാതുക്കൽ പരേതനായ അബ്ദുൽ സമദ് ലബ്ബയുടെ മകൻ ജലാൽ (62) അന്തരിച്ചു. കബറടക്കം നാളെ (ശനിയാഴ്ച) ഒരുമണിക്ക് കാഞ്ഞിരപള്ളി നൈനാർ പള്ളി ഖബർസ്ഥാനിൻ. മൃതദേ ഹം പാറക്കടവിലുള്ള അനുജൻ ഫസിലിയുടെ വീട്ടിൽ.ഭാര്യ : തൊടുപുഴ കമ്പുങ്കൽ കുടുംബാഗം സീനത്ത്, മക്കൾ: ഫാത്തിമ, ഫസിജാ, ഫർഹാൻ, മരുമക്കൾ’ : ഫൈസൽ രാമക്കൽമേട്, ആസിഫ് ഈരാറ്റുപേട്ട.
ഈരാറ്റുപേട്ട: മാധ്യമപ്രവർത്തക പി.എസ്. രശ്മി അന്തരിച്ചു. ജനയുഗം പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആണ്. ഈരാറ്റുപേട്ടയിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് ഈരാറ്റുപേട്ടക്ക് സമീപം തിടനാട് ,വീട്ടുവളപ്പിൽ. ഭർത്താവ്: ദീപപ്രസാദ് പാറപ്രം (ഫോട്ടോഗ്രാഫർ, ടൈംസ് ഓഫ് ഇന്ത്യ, തിരുവനന്തപുരം).