കീരിക്കാടന്‍ ജോസ് എന്ന പേരില്‍ ശ്രദ്ധേയനായ നടന് മോഹന്‍ രാജ് അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയില്‍ ആയിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. കസ്റ്റംസില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥന് ആയിരുന്നു. ജോലിയില്‍ നിന്ന് വിരമിച്ചശേഷം കുടംബത്തോടൊപ്പം ചെന്നൈയിലായിരുന്നു താമസം. ആയുര്‍വേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വര്‍ഷം മുമ്പാണ് തിരുവനന്തപുരത്ത് എത്തിയത്. ഭാര്യ: ഉഷ, മക്കള്‍: ജെയ്ഷ്മ, കാവ്യ. 300 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കെ മധു സംവിധാനം ചെയ്ത ‘മൂന്നാം മുറ’ എന്ന Read More…
വെയിൽകാണാം പാറ കൊട്ടാരംകുന്നേൽ സജി തോമസ് (57) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന് (തിങ്കളാഴ്ച )രാവിലെ 10.30 ന് പ്ലാശനാലിലുള്ള സഹോദരൻ വിജിയുടെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെൻറ് ജോർജ് ഫൊറോനപ്പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്.
മുണ്ടക്കയംഈസ്റ്റ്: കൊടികുത്തി ചാമപ്പാറ സി കെ ശിവദാസ് 89 നിര്യാതനായി. പരേതയായ ഭാനുമതിയാണ് ഭാര്യ. സംസ്കാരം നാളെ (24/5/2024) രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: മിനി,സിനി. മരുമക്കൾ: ജയലാൽ സന്തോഷ് (കോട്ടയം).