പൂഞ്ഞാർ : INTUC, പൂഞ്ഞാർ മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, പൂഞ്ഞാർ ടൗണിൽ, മെയ് ദിന റാലി, വൻ തൊഴിലാളി പങ്കാളിത്തത്തോടെ നടത്തി. തുടർന്ന്, പഞ്ചായത്ത് ഹാളിൽ നടത്തിയ സമ്മേളനത്തിൽ അഡ്വ. V J ജോസ് അധ്യക്ഷത വഹിച്ചു. പൂഞ്ഞാറിലെ യുഡിഫ് സ്ഥാനാർഥി അഡ്വ. M J സെബാസ്റ്റ്യൻ (സജി ജോസഫ് ) യോഗം ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയി സ്‌കറിയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ, ശ്രീകല ടീച്ചർ, ജോർജ് ജേക്കബ്,റോജി Read More…
Year: 2026
3 കാർ അപകടങ്ങളിലായി 3 പേർക്ക് പരുക്ക്
പാലാ: വിവിധ കാർ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് വഞ്ചിമല സ്വദേശി പി.ബി ജ്യോതിഷിന് ( 42 ) പശ്ചിമ ബംഗാൾ സ്വദേശി ബിർബൽ മണ്ഡൽ ( 36) എന്നിവർക്കു പരുക്കേറ്റു. ഇന്ന് പുലർച്ചെ ആയിരുന്നു അപകടം. എയർപോർട്ടിൽ നിന്ന് വഞ്ചിമലക്ക് വരുന്ന വഴി രാമപുരത്തിനും പാലായ്ക്കും ഇടയിലാണ് അപകടം. രാമപുരത്തിന് സമീപത്തു വച്ച് കാർ മതിലിൽ ഇടിച്ചു മറ്റൊരു അപകടത്തിൽ ചിറക്കടവ് സ്വദേശിനി Read More…
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷനിൽ 29 -ആം തീയതി ഉണ്ടായ കനത്ത കാറ്റിലും മഴയിലും വൻ നാശനഷ്ടം
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ബുധനാഴ്ച ഉണ്ടായ കനത്ത കാറ്റിലും മഴയിലും 11 കെ വി ലൈൻ തകരാറിലായി. അഞ്ച്മല ട്രാൻസ്ഫോർമർ വൻമരം ഒടിഞ്ഞുവീണ് നിലത്ത് കിടക്കുകയാണ്. ഇവിടെ സപ്ലൈ ആകാൻ ദിവസങ്ങൾ വേണ്ടി വരും. മൂന്നിലവ് ഫീഡറിന് കീഴിലുള്ള മേലുകാവ്, മൂന്നിലവ് പ്രദേശങ്ങളിൽ സപ്ലൈ പുനഃസ്ഥാപിക്കുന്നതിന് ശ്രമം തുടരുന്നു. 11kv ഉൾപ്പെടെ 25 ഓളം പോസ്റ്റുകൾ ഒടിയുകയും മരങ്ങൾ വീണു കമ്പി പൊട്ടുകയും ചെയ്തിട്ടുണ്ട്. അപകടം ഒഴിവാക്കുന്നതിന് ഈ സ്ഥലങ്ങളിൽ സപ്ലൈ ഓഫ് ചെയ്തിട്ടുണ്ട്. കൂടാതെ Read More…
പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു
പാലാ : പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. കാർ അപകടത്തിൽ പരിക്കേറ്റ് മാസങ്ങളായി ചികിത്സയിലായിരുന്നു. പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ വെച്ചായിരുന്നു അന്ത്യം. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ കാപ്പൻ.
കാഞ്ഞമല കുടുംബയോഗം, ഇരുപത്തിഒന്നാമത് വാർഷിക പൊതുയോഗം നാളെ
പാലാ: കാഞ്ഞമല കുടുംബയോഗത്തിന്റെ ഇരുപത്തിഒന്നാമത് വാർഷികാഘോഷ പരിപാടികൾ നാളെ നടക്കും. നാളെ മെയ് 2 ശനിയാഴ്ച രാവിലെ 9.30 ന് ഇടുക്കി പാറത്തോട് സെന്റ്.ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ കുർബാനയോടെ വാർഷികാഘോഷ പരിപാടികൾ ആരംഭിക്കും. തുടർന്ന് ഇടുക്കി യൂണിറ്റിന്റെ നേതൃത്വത്തിൽ പാറത്തോട് വൈസ്മെൻസ് ഹൗസിൽ കുടുംബസംഗമം നടക്കും.
വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു; ഒറ്റയടിക്ക് കൂട്ടിയത് 993 രൂപ
പാചക വാതക വില വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 993 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല. 19കിലോ സിലിണ്ടറിനു 3085 രൂപയായി. നേരത്തെ 2092രൂപയായിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം ഇത് മൂന്നാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ വാണിജ്യ സിലിണ്ടറിന് 100 രൂപയാണ് കൂട്ടിയിരുന്നത്. പിന്നാലെ ഏപ്രിലില്‍ 200 രൂപയും കൂട്ടി.
വിവിധ അപകടങ്ങളിൽ 3 കുട്ടികൾ അടക്കം 5 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിണ്ണാക്കനാട് ഭാഗത്ത് വച്ച് കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് സഹോദരങ്ങളായ കദളിക്കാട് മടക്കത്താനം സ്വദേശികളായ അനറ്റ് ജൂബിൻ (9) അൻവിൻ ജൂബിൻ ( 7) ബന്ധു വാഴക്കുളം അരീക്കുഴ സ്വദേശി അലൻ ( 10) എന്നിവർക്കു പരുക്കേറ്റു. 4 മണിയോടെയാണ് അപകടം. അയർക്കുന്നത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അയർക്കുന്നം സ്വദേശി അനൂപിന്( 35) പരുക്കേറ്റു. ഇന്നലെ രാത്രിയിലായിരുന്നു Read More…
കോട്ടയം സ്വദേശികളായ സഹോദരിമാരെ കന്യാകുമാരില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കോട്ടയം സ്വദേശികളായ സഹോദരിമാര്‍ കന്യാകുമാരില്‍ മരിച്ച നിലയില്‍. ആന്‍ ഫിലിപ്പ്, മീരാ ഫിലിപ്പ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച മുതല്‍ ഇവരെ കാണാതായിരുന്നു. കോട്ടയം ജില്ലയിലെ കിടങ്ങൂര്‍ കുരിക്കാട്ടില്‍ സ്വദേശികളാണ്. 15 വര്‍ഷമായി അമേരിക്കയില്‍ സ്ഥിരതാമസക്കാരാണ്. വേനല്‍ അവധിക്ക് നാട്ടിലെത്തിയതിന്റെ ഭാഗമായാണ് കന്യാകുമാരിയില്‍ വിനോദസഞ്ചാരത്തിന് എത്തിയത്. തുടര്‍ന്ന് കാണാതാവുകയായിരുന്നു. പാറക്കെട്ടുകള്‍ക്കിടയില്‍ കുടുങ്ങിയ നിലയില്‍ മത്സ്യത്തൊഴിലാളികളാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദ്ദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി ആശാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരുവര്‍ക്കും എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടത്തുമെന്നും Read More…
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ യുഗപ്രഭാവൻ: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലാ: ജാതി മത ഭേദമന്യേ ഏവരുടേയും സ്നേഹവും ബഹുമാനവും നേടിയ വ്യക്തിത്വമാണ് തേവർ പറമ്പിൽ കുഞ്ഞച്ചൻ എന്നും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൻ്റെ യുഗപ്രഭാവനാണ് അദ്ദേഹമെന്നും പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. വാഴ്ത്തപ്പെട്ട അഗസ്റ്റിൻ തേവർപറമ്പിൽ കുഞ്ഞച്ചന്റെ ജീവിതവും ദർശനങ്ങളും പുതുതലമുറയിലേക്ക് കൈമാറുന്നതിനായി രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ ആരംഭിച്ച ‘വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയർ’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കുഞ്ഞച്ചൻ അതിമാനുഷനായ ഒരു പുണ്യാത്മാവായിരുന്നുവെന്നും അദ്ദേഹത്തിന്റെ ദളിത് സമൂഹത്തോടുള്ള സ്നേഹവും ലാളിത്യവും ഇന്നത്തെ സമൂഹത്തിന് Read More…
കനത്ത ചൂടിൽ ആശ്വാസമായി വേനൽ മഴ എത്തുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
കടുത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് പരക്കെ വേനൽ മഴയ്ക്ക് സാധ്യത. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.










