general

തലപ്പലം സർവ്വീസ് സഹകരണ ബാങ്കിന്റെ 2025-2026 വർഷത്തെ വാർഷിക പൊതുയോഗം നാളെ

പ്ലാശനാൽ: തലപ്പലം സർവ്വീസ് സഹകരണ ബാങ്കിന്റെ 2025-2026 വർഷത്തെ വാർഷിക പൊതുയോഗം 11 ന് 2.30 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരും. അഡ്വ. എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഷിബി ജോസഫ്, ഈരുരിക്കൽ അദ്ധ്യക്ഷത വഹിക്കും.

Accident

വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്

പാലാ: പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷയും സ്‌കൂട്ടറും കൂട്ടിയിടിച്ചു ചിറക്കടവ് സ്വദേശി എബ്രഹാം വർഗീസിന് ( 72 ) പരുക്കേറ്റു രാവിലെ 9.30 യോടെയാണ് അപകടം. മേലുകാവിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് മേലുകാവ് സ്വദേശി പ്രേം ജോസഫിന് (62 ) പരുക്കേറ്റു. 11.30 യോടെയായിരുന്നു അപകടം. പാമ്പാടി വച്ച് ബൈക്കുകൾ കൂട്ടിയിടിച്ച് മിനടം സ്വദേശി ഡെന്നിസ് കുര്യൻ ചാക്കോയ്ക്ക് (22 ) പരുക്കേറ്റു.

pala

ലോക മാനസികാരോഗ്യദിനം മാർ സ്ലീവാ മെഡിസിറ്റിയിൽ ആചരിച്ചു

പാലാ : വേൾഡ് ഫെഡറേഷൻ ഫോർ മെൻ്റൽ ഹെൽത്ത് , നാഷണൽ അലയൻസ് ഫോർ മെൻ്റൽ ഹെൽത്ത് ഇന്ത്യ എന്നിവയുമായി സഹകരിച്ചായിരുന്നു പരിപാടി. കോട്ടയം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. വർഗീസ് പുന്നൂസ് ഉദ്ഘാടനം നിർവ്വഹിച്ചു. മാനസികാരോഗ്യം ഓരോ മനുഷ്യൻ്റെയും അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ ഒ റവ ഫാ. മാത്വു തെക്കേൽ അധ്യക്ഷത വഹിച്ചു. മാനസികാരോഗ്യം ഓരോ വ്യക്തിയും പ്രധാനപ്പെട്ടതായി കരുതണമെന്നും ആശയവിനിമയങ്ങളിലൂടെ മറ്റുള്ളവർക്കും താങ്ങാകാൻ ഏവർക്കും Read More…

aruvithura

അരുവിത്തുറ കോളേജിന്റെ സുജിത്ത് ഇനി ഇന്ത്യൻ സൈന്യത്തിനു സ്വന്തം

അരുവിത്തുറ: അരുവിത്തുറ സെൻറ് ജോർജ് കോളജിലെ മൂന്നാം വർഷ പൊളിറ്റിക്സ് വിദ്യാർത്ഥിയും വോളിബോൾ ടീം അംഗവുമായ സുജിത്ത് ഇനി ഇന്ത്യൻ ആർമിയുടെ ജഴ്സിയണിയും. ഓഗസ്റ്റിൽ ഹൈദരാബാദിൽ നടന്ന സ്പോർട്സ് താരങ്ങൾക്കായുള്ള സെലക്ഷൻ ക്യാമ്പിലേയ്ക്ക് ക്ഷണിക്കപ്പെട്ട സുജിത്തിനെ ഉയർന്ന ഉദ്യോഗം നൽകി സൈന്യത്തിൽ നിയമിക്കുകയായിരുന്നു. പന്ത്രണ്ടാം ക്ലാസിനു ശേഷം ഐടിഐ പഠനം പൂർത്തിയാക്കിയ സുജിത്തിന്റെ ബാല്യത്തിൽ തന്നെ പിതാവ് വൈദ്യുതാഘാതം ഏറ്റ് മരിച്ചിരുന്നു.ഐടിഐ പഠനത്തിനുശേഷം പത്രവിതരണം നടത്തിവരുന്നതിനിടയിൽ അട്ടപ്പാടി സ്വദേശിയായ മുൻ വോളിബോൾ താരം ഷാജുവാണ് സുജിത്തിന്റെ ഉയരവും Read More…

erattupetta

നേതാക്കളെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധം; ഈരാറ്റുപേട്ടയിൽ സി.പി.ഐ.എം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം

ഈരാറ്റുപേട്ട: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധ മാർച്ച് നടത്തിയ സി.പി.ഐ.എം നേതാക്കളെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിൽ സി.പി.ഐ.എം പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി, മുതിർന്ന നേതാക്കളായ പിണറായി വിജയൻ, ബൃന്ദ കാരാട്ട്, കെ.കെ. ശൈലജ, പി.കെ. ശ്രീമതി, എം.വി. ഗോവിന്ദൻ, കെ.എൻ ബാലഗോപാൽ, ജോൺ ബ്രിട്ടാസ്, അഭിജിത്ത് ദീപ്കെ, ദ്ര്യുവ് റാഡി തുടങ്ങിയ Read More…

pala

മുരിക്കുംപുഴ – കണ്ണാടിയുറുമ്പ് റോഡിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും, താത്കാലിക അറ്റകുറ്റപ്പണികൾ അടിയന്തരമായി നടത്തുന്നതിനും വേണ്ടി സെക്രട്ടറി പാലാ നഗരസഭ സെക്രട്ടറിക്ക് കത്ത് നൽകി ബിജു പുളിക്കകണ്ടം

​പാലാ നഗരസഭയിലെ 13-ാം വാർഡ് (മുരിക്കുംപുഴ), 14-ാം വാർഡ് (പരിപ്പിക്കുന്നേൽ), 15-ാം വാർഡ് (പാലംപുരയിടത്തിൽ) എന്നീ വാർഡുകളിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട ഒരു മുനിസിപ്പൽ റോഡാണ് മുരിക്കുംപുഴ – കണ്ണാടിയുറുമ്പ് റോഡ്. ദിനംപ്രതി കാൽനടയായും വാഹനങ്ങളിലുമായി നൂറുകണക്കിനാളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. ​എന്നാൽ, ഏതാനും വർഷങ്ങളായി ഈ റോഡ് പൂർണ്ണമായും തകർന്ന് യാത്രായോഗ്യമല്ലാത്ത അവസ്ഥയിലാണ്. ഏകദേശം 1.2 കിലോമീറ്റർ വരെ ദൈർഘ്യമുള്ള ഈ റോഡിന്റെ പുനരുദ്ധാരണത്തിനും ടാറിംഗിനുമായി ഒരു വാർഡിൽ അനുവദിക്കപ്പെടുന്ന തുക മാത്രം തികയാത്ത സാഹചര്യമുള്ളതിനാൽ, 13, Read More…

kottayam

നിർമലം; പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന് കോട്ടയം ജില്ലയിൽ തുടക്കം

കോട്ടയം : സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമാക്കുന്നതിനും മാലിന്യപരിപാലനത്തിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന നിർമലം – പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിച്ചു. 2031 മാർച്ച് 30-നകം കേരളത്തെ സമ്പൂർണ മാലിന്യമുക്തമാക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യം. 2026 ഒക്ടോബർ 2-ന് ആരംഭിച്ച കാമ്പയിൻ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. മാലിന്യത്തിന്റെ ശാസ്ത്രീയ പരിപാലനം ഉറപ്പാക്കിയും ജനകീയ പങ്കാളിത്തം ശക്തിപ്പെടുത്തിയും ശുചിത്വ കേരളം Read More…

general

ശാരീരിക ആരോഗ്യത്തിനൊപ്പം മാനസിക ആരോഗ്യത്തിനും പ്രാധാന്യം നൽകണം; ഇന്ന് ലോക മാസീകാരോഗ്യ ദിനം (റവ.ഡോ. ജോജോ മാത്യു ചേന്നാട്ട് , ക്ലിനിക്കൽ സൈക്കോളജിസ്റ്റ് & കോർഡിനേറ്റർ , ക്ലിനിക്കൽ സൈക്കോളജി വിഭാഗം & അസോ. ഡയറക്‌ടർ , ആയുഷ് വിഭാഗം മാർ സ്ലീവാ മെഡിസിറ്റി പാലാ )

മാനസീകാരോഗ്യത്തെ കുറിച്ച് ആഗോള തലത്തിൽ അവബോധം വളർത്തുന്നതിനും ഈ രംഗത്ത് പ്രവൃത്തിക്കുന്നവരെ പിന്തുണക്കുന്നതിനുമായി 1992 മുതൽ വേൾഡ് ഫെഡറേഷൻ ഫോർ മെൻ്റൽ ഹെൽത്തിൻ്റെ നേതൃത്വത്തിൽ ഒക്ടോബർ 10 -ാം തീയതി മാനസികാരോഗ്യ ദിനമായി ആചരിച്ചു വരുന്നു. മാനസീകാരോഗ്യത്തെകുറിച്ചുള്ള വിദ്യാഭ്യാസം, അവബോധം, സാമൂഹികമായ മാറ്റി നിർത്തലുകൾക്കും വിവേചനത്തിനുമെതിരെയുള്ള കൂട്ടായ പ്രവൃത്തനം എന്നിവയ്ക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ ദിനാചരണം കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും തുല്യ പ്രാധാന്യത്തോടെ പരിഗണിക്കണം എന്ന് മാനസീകാരോ ഗ്യ ദിനം നമ്മെ Read More…

general

നരിയങ്ങാനം സെന്റ് മേരി മഗ്ദലൻ യു.പി. സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ഒക്ടോബർ 12ന്

നരിയങ്ങാനം: സെന്റ് മേരി മഗ്ദലൻസ് യു.പി. സ്കൂളിൽ വിദ്യാർഥികളുടെ ഡിജിറ്റൽ പഠനസാധ്യതകൾ വിപുലീകരിക്കുന്നതിനായി ഒരുക്കിയ ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം 2026 ഒക്ടോബർ 12 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് നടക്കും. സ്കൂൾ ഹെഡ്മാസ്റ്റർ ബിജുമോൻ മാത്യുവിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിക്കുന്ന ചടങ്ങിൽ സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടേരി അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് അംഗം ശ്രീകല ആർ. ഡിജിറ്റൽ സ്ക്വയറിന്റെ ഉദ്ഘാടനം നിർവഹിക്കും. വാർഡ് മെമ്പർ ജോയ് ജോസഫ്, പി.ടി.എ. പ്രസിഡന്റ് ജോബിൻ ജോർജ് എന്നിവർ ആശംസാപ്രസംഗങ്ങൾ Read More…

kottayam

കോട്ടയത്ത് അമിതവേഗതയിലെത്തിയ ബസ് നടപ്പാതയിൽ ഇടിച്ചുകയറിയുണ്ടായ അപകടം; പരുക്കേറ്റ പെൺകുട്ടി മരിച്ചു

കോ​ട്ട​യം: ച​ന്ത​ക്ക​വ​ല​യി​ൽ സ്വ​കാ​ര്യ ബ​സ് ഫു​ട്പാ​ത്തി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പെ​ൺ​കു​ട്ടി മ​രി​ച്ചു. ന​ട്ടാ​ശേ​രി ഗാ​ന്ധി​സ്മാ​ര​ക കേ​ന്ദ്ര​ത്തി​ന് സ​മീ​പം ഇ​ഞ്ചേ​രി​ക്കു​ന്ന് പാ​റ​യി​ൽ വീ​ട്ടി​ൽ അ​ഞ്ജ​ലി അ​ജ​യ് ( 19 ) ആ​ണ് മ​രി​ച്ച​ത്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ഞ്ജ​ലി മ​രി​ച്ച​ത്. മാ​താ​വ് മ​രി​ച്ച​തി​ന് ശേ​ഷം വ​ലി​യ​മ്മ​യോ​ടൊ​പ്പ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. ച​ന്ത​ക്ക​വ​ല​യ്ക്ക് സ​മീ​പ​മു​ള്ള സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഏ​ഴി​നാ​യി​രു​ന്നു അ​പ​ക​ടം. നാ​ഗ​മ്പ​ടം സ്‌​റ്റാ​ൻ​ഡി​ൽ​നി​ന്നു ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ത​ണ്ട​പ്ര എ​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. Read More…