അരുവിത്തുറ : ഓണാഘോഷങ്ങളുടെ പ്രൗഡി വിളിച്ചോതി അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ തിമൃതോം 2026 വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷങ്ങളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ സംസാരിച്ചു. ഓണ സന്ദേശം വിളംബരം ചെയ്ത റാലിയോടെയാണ് ഓണാഘോഷ പരിപാടികൾക്ക് തുടക്കമായത്. തുടർന്ന് ചെണ്ട മേളത്തിന്റെ അകമ്പടിയിൽ വിദ്യാർത്ഥികൾ ചുവടുകൾവച്ചു. ഓണപ്പാട്ടുകൾക്കൊപ്പം തിരുവാതിരയും റാമ്പ് Read More…
Month: September 2026
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്തു വച്ച് ബസിൽ നിന്നു താഴെ വീണു കുമളി സ്വദേശിനി പ്രീത ദേവസ്യയ്ക്ക് ( 54) പരുക്കേറ്റു. 11 മണിയോടെയാണ് അപകടം. ഇന്നു രാവിലെ മണിമലയിൽ വച്ച് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോയിൽ യാത്രചെയ്തിരുന്ന പത്തനാപുരം സ്വദേശികളായ നവാസ് ( 50) ഭാര്യ റെജീന ( 50) എന്നിവർക്കു പരുക്കേറ്റു. ഇന്നലെ രാത്രി കൊടുങ്ങൂരിൽ വച്ച് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് Read More…
സിപിഐഎം തിടനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊണ്ടൂർ വില്ലേജ് ഓഫീസ് ലേക്ക് പ്രതിഷേധ മാർച്ചും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു
കൊണ്ടൂർ: LDF സർക്കാർ വീടുകളിൽ എത്തിച്ചിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി തകർക്കുന്ന കേരള സർക്കാർ നടപടിക്കെതിരെയും സ്ത്രീ സുരക്ഷാ പദ്ധതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ടും സിപിഐഎം തിടനാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊണ്ടൂർ വില്ലേജ് ഓഫീസ് ലേക്ക് പ്രതിഷേധ മാർച്ചും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. പ്രതിഷേധസംഗമം സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റി അംഗം വി എൻ രാജേഷ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം റ്റി മുരളീധരൻ, ലോക്കൽ സെക്രട്ടറി വി എ അലക്സാണ്ടർ, ഗ്രാമ പഞ്ചായത്ത് മെമ്പർ Read More…
കരുവാറ്റ കൊലപാതകം: എസ്പിയുടെ പരാമർശത്തിനെതിരെ പരാതി; അന്വേഷണത്തിന് ഡി ജി പി യുടെ നിർദ്ദേശം
പാലാ: കരുവാറ്റ കൊലപാതകക്കേസിൽ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് പ്രതി ഉന്നയിച്ചതായി പറയപ്പെടുന്ന ഗുരുതരമായ ആരോപണം പോലീസ് ഉദ്യോഗസ്ഥൻ പരസ്യപ്പെടുത്തിയതിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസാണ് പരാതി നൽകിയത്. ഇതേത്തുടർന്ന് പരാതി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ഡി ജി പി നിർദ്ദേശം നൽകി. കൊലപാതകക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ പ്രതിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൊല്ലപ്പെട്ട വ്യക്തിക്കെതിരെ ‘ബാഡ് ടച്ച്’ നടത്തിയതായി ആരോപണം ഉന്നയിച്ചുവെന്ന വിവരം എസ്.പി. വിഷ്ണു Read More…
ദുരന്തബാധിതരോട് സർക്കാർ അവഗണന ;ഈരാറ്റുപേട്ടയിൽ സിപിഐ എം പ്രതിഷേധ മാർച്ച്
ഈരാറ്റുപേട്ട: വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും തകർന്ന കിഴക്കൻ മേഖലയിലെ ദുരന്തബാധിതരോട് സർക്കാർ കാണിക്കുന്ന അവഗണനയ്ക്കെതിരെ ഈരാറ്റുപേട്ടയിൽ പ്രതിഷേധമിരമ്പി. സിപിഐ എം പൂഞ്ഞാർ, പാലാ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ട വില്ലേജ് ഓഫീസിലേക്ക് വൻ പ്രതിഷേധ മാർച്ച് നടത്തി. ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട കുടുംബങ്ങൾക്കും സ്ഥാപനങ്ങൾക്കും ഇതുവരെ സർക്കാർ സഹായം ലഭിച്ചിട്ടില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. കുടുംബത്തിലെ രണ്ടുപേർ മരിച്ച പയ്യാനിത്തോട്ടത്ത് മുഖ്യമന്ത്രിയോ മന്ത്രിമാരോ സന്ദർശനം നടത്തിയിട്ടില്ലെന്നും നേതാക്കൾ പറഞ്ഞു. അടിയന്തര സാഹചര്യത്തിൽ നാടിനൊപ്പം നിൽക്കേണ്ട എംഎൽഎ വിദേശയാത്രയിലാണെന്നും അവർ ആരോപിച്ചു. Read More…
അവധിക്കാലത്തെ ഖനനം, നിലംനികത്തൽ; കർശന നടപടി സ്വീകരിക്കും : കളക്ടർ ചേതൻകുമാർ മീണ
കോട്ടയം: അവധി ദിവസങ്ങളിൽ അനധികൃതമായി പാറയും മണ്ണും ഖനനം ചെയ്യുകയും കടത്തിക്കൊണ്ടുപോകുകയും നിലം നികത്തുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു. അവധി ദിവസങ്ങളിൽ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ താലൂക്കുകളിലും പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തി നിയമലംഘനം കണ്ടെത്തിയാൽ നടപടി സ്വീകരിക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ പൊതുജനങ്ങൾക്ക് താലൂക്ക് തലത്തിലുള്ള ഉദ്യോഗസ്ഥരെ വിവരമറിയിക്കാം. സാധിക്കുമെങ്കിൽ പരാതികൾക്കൊപ്പം ഫോട്ടോ, വീഡിയോ തെളിവുകളും Read More…
കാവിൽപുരയിടത്തിൽ അച്ചാമ്മ തോമസ് നിര്യാതയായി
പൂഞ്ഞാർ: കടലാടിമറ്റം കാവിൽപുരയിടത്തിൽ തോമസിന്റെ ഭാര്യ അച്ചാമ്മ തോമസ് (75) നിര്യാതയായി. സംസ്കാരം (21-08-2026 വെള്ളി) 10 ന് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ. പരേത പൂഞ്ഞാർ അറയ്ക്കപറമ്പിൽ കുടുംബാംഗം. മക്കൾ: സിജി, ബിനോയി (ദുബായ്), ബിജു, ബിന്ദു (ഇസ്രായേൽ), ജോസ് (മാൾട്ട) മരുമക്കൾ: അപ്പച്ചൻ (പരേതൻ) ചോങ്കര കുന്നോന്നി, സജിത മലയിൽ മുണ്ടക്കയം, മഞ്ജു ആനക്കുഴിയിൽ അരുവിത്തുറ, സിബി സെബാസ്റ്റ്യൻ കുറുമാൻന്തോട്ടത്തിൽ വഴിത്തല. മൃതദേഹം നാളെ (20-08-2026 വ്യാഴം) Read More…
അഡ്വ. ഷോൺ ജോർജ് ബിജെപി മധ്യമേഖലാ പ്രഭാരി
കോട്ടയം : ബിജെപി സംസ്ഥാന ഉപാധ്യക്ഷനും കോർ കമ്മിറ്റി അംഗവുമായ അഡ്വ. ഷോൺ ജോർജിനെ എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെടുന്ന ബിജെപി മധ്യമേഖലയുടെ പ്രഭാരിയായി നിയമിച്ചു. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മേഖലാ സംവിധാനത്തിൽ പുനഃസംഘടന നടത്തിയത്. നേരത്തെ അഞ്ച് മേഖലകളായി പ്രവർത്തിച്ചിരുന്ന ബിജെപി സംസ്ഥാനത്തെ സംഘടനാ പ്രവർത്തനങ്ങളുടെ വ്യാപ്തിയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി മേഖലകളുടെ എണ്ണം ആറായി ഉയർത്തി. 2025 മുതൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായും പാർട്ടിയുടെ Read More…
വി. അൽഫോൻസാമ്മയുടെ ജന്മദിനത്തിൽ പ്രാർത്ഥനയോടെ കുട്ടികൾ അൽഫോൻസാമ്മ വാകക്കാട് മഠത്തിൽ താമസിച്ചിരുന്ന മുറിയിലെത്തി പൂക്കളർപ്പിച്ചു
മേലുകാവ്: വാകക്കാടിൻ വാടാമലരായ വി. അൽഫോൻസാമ്മയുടെ നൂറ്റിപതിനാറാമത് ജന്മദിനത്തിൽ പ്രാർത്ഥനയോടെ പൂച്ചെണ്ടുകളുമായി സെൻ്റ് അൽഫോൻസാ ഹൈസ്കൂൾ കുട്ടികൾ വി. അൽഫോൻസാമ്മ താമസിച്ചിരുന്ന മഠത്തിലെ മുറിയിലെത്തുകയും പ്രാർത്ഥനയോടെ പൂക്കളർപ്പിക്കുകയും ചെയ്തു. 1932-33 കാലഘട്ടങ്ങളിലാണ് വി. അൽഫോൻസാമ്മ വാകക്കാട് പള്ളിക്കൂടത്തിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചത്. കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി സീറോ മലബാർ കത്തോലിക്കാ അതിരൂപതയിലെ കുടമാളൂർ ഇടവകയിൽ ഉൾപ്പെട്ട ആർപ്പൂക്കര ഗ്രാമത്തിലെ മുട്ടത്തുപാടത്ത് ജോസഫിന്റെയും മേരിയുടെയും നാലാമത് മകളായി 1910 ഓഗസ്റ്റ് 19 നാണ് അന്നക്കുട്ടി എന്ന വി. അൽഫോൻസാമ്മ ജനിച്ചത്.
അക്ഷരവെളിച്ചം പകർന്ന 55 വർഷങ്ങൾ; സുഹറാബീവി സി.എമ്മിന് ആദരം
തലയാഴം: തലയാഴം പഞ്ചായത്തിലെ അഞ്ചാം വാർഡിലെ ചെറുകാട് 116-ാം നമ്പർ അംഗണവാടിയുടെ ഓണാഘോഷ ചടങ്ങിൽ നഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറാബീവി സി.എമ്മിനെ ആദരിച്ചു. വൈക്കം എം.എൽ.എ ശ്രീ കെ. ബിനിമോൻ ആദരവ് നൽകി. അഞ്ചാം വാർഡ് മെമ്പർ വിവേക് പ്ലാത്താനത്തിന്റെയും തലയാഴം പഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ച് രാജിന്റെയും മറ്റ് രാഷ്ട്രീയ-സാമൂഹിക പ്രമുഖരുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. തലമുറകളായി അധ്യാപന രംഗത്ത് സജീവമായ കുടുംബമാണ് സുഹറാബീവി സി.എമ്മിന്റേത്. സുഹറ ടീച്ചറുടെ മാതാവ് ഐഷാബീവിയാണ് ആ Read More…











