ഈരാറ്റുപേട്ട :ആരാരും പരിചരിക്കാനില്ലാതെ നാളുകളായി വീടിന്റെ വിറകുപുരയിലെ ഇരുണ്ട കോണിൽ ഒറ്റപ്പെട്ട ജീവിതം നയിച്ചിരുന്ന വത്സമ്മക്ക് ഒടുവിൽ കരുണയുടെ കൈത്താങ്ങ്.കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ നാച്ചിക്കോളനിയിൽ താമസിച്ചിരുന്ന വത്സമ്മക്കാണ് കരുണ തണലൊരുക്കിയത്. വർഷങ്ങളായി വത്സമ്മ ഒറ്റപെട്ടാണ് കഴിയുന്നത്. ടൗണിലെ കടതിണ്ണകളിലാണ് അന്തി ഉറങ്ങിയിരുന്നത്. അസുഖം പിടിപ്പെട്ടതും ഓർമ നഷ്ടപെട്ടതുമാണ് വത്സമ്മ നാച്ചി കോളനിയിലെ അകന്ന ബന്ധുവിൻ്റെ വീട്ടിലെത്തിയത്. ബന്ധു വീട്ടിൽ സംരക്ഷണം നൽകാത്തതാണ് വീട്ടിലെ വിറക് പുരയിൽ കഴിയേണ്ടിവന്നത്. കാലിനുണ്ടായ മുറിവ് ചികിത്സിക്കാൻ എത്തിയ പാലിയേറ്റീവ് പ്രവർത്തകരാണ് Read More…
Month: September 2026
ഓക്‌സിജനില്‍ 100 മണിക്കൂര്‍ ഫ്രീഡം സെയില്‍ ബുധനാഴ്ച മുതല്‍
കോട്ടയം: പ്രമുഖ ഡിജിറ്റല്‍ റീട്ടെയില്‍ ശൃംഖലയായ ഓക്‌സിജന്‍ ദി ഡിജിറ്റില്‍ എക്‌സ്‌പേര്‍ട്ട് ഷോറൂമുകളില്‍ ന്യുജെന്‍ ഓണം ക്യാമ്പയിന്റെ ഭാഗമായി ആഗസ്റ്റ് 12 മുതല്‍ 17 വരെ 100 മണിക്കൂര്‍ ഫ്രീഡം സെയില്‍ നടത്തും. രാവിലെ 10 മുതല്‍ രാത്രി 12 വരെ നടത്തുന്ന സെയിലില്‍ വന്‍വിലക്കുറവിലും ഓഫറിലും ഡിജിറ്റല്‍ ഉപകരണങ്ങളും കിച്ചണ്‍ അപ്ലൈയന്‍സസുകളും സ്വന്തമാക്കാം. ഥാര്‍ റോക്‌സ്, ബിഎംഡബ്യു ബൈക്ക്, ഡയമണ്ട് നെക്ലെസുകള്‍, വിദേശയാത്രകള്‍ തുടങ്ങി 30 കോടി രൂപയുടെ സമ്മാനങ്ങളും ആനുകൂല്യങ്ങളുമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. മൊബൈല്‍ Read More…
വിവിധ അപകടങ്ങളിൽ രണ്ട് പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ കരൂർ സ്വദേശി ഉലഹന്നാൻ ജോസഫിനു ( 78) പരുക്കേറ്റു. രാവിലെ 10.30യോടെ പാലാ ഭാഗത്തു വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ടു പൊൻകുന്നത്തു വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ റാന്നി സ്വദേശിനി അഞ്ജലി പ്രകാശിനു ( 35) പരുക്കേറ്റു.
പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെരിങ്ങുളം ഉരുൾപൊട്ടൽ പ്രദേശത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
പൂഞ്ഞാർ തെക്കേക്കര : യൂത്ത് കോൺഗ്രസ് സ്ഥാപകദിനം ആചരിക്കുന്നതിന് ഭാഗമായി പൂഞ്ഞാർ തെക്കേക്കര മണ്ഡലം കമ്മിറ്റി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പെരിങ്ങളും ഉരുൾപൊട്ടൽ പ്രദേശം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പൂഞ്ഞാർ തെക്കേക്കര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോബിൻ വിളക്കുന്നേൽ, ജിസ്മോൻ പെരുംകുളം, എമൽ ജോണി വയലിൽ, പെരുംകുളം യൂണിറ്റ് പ്രസിഡന്റ് ജ്യോതിഷ് ദാസ്, നിഖിൽ ജോൺ,ആൽബർട്ട് ജോസ്, ജെസ്വിൻ പുളിക്കകുന്നേൽ, ജിബിൻ, റിൻസ്, ജിൻസ്, അജയ്, INTUC പ്രവർത്തകരായ സന്തോഷ്, ബിജു തുടങ്ങിയവർ പങ്കെടുത്തു.
വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയറിന്റെ ആഭിമിഖ്യത്തിൽ രാമപുരം കോളേജിൽ ഏകദിന സെമിനാർ
രാമപുരം: വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ദൈവദാസ പ്രഖ്യാപനത്തിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച് മാർ ആഗസ്തിനോസ് കോളേജ് കുഞ്ഞച്ചൻ ചെയറിന്റെ ആഭിമുഖ്യത്തിൽ “ക്രൈസ്തവ സാക്ഷ്യം” എന്ന വിഷയത്തിൽ സെമിനാർ ആഗസ്റ്റ് 11 ചൊവ്വാഴ്ച 2 പി എം ന് സെമിനാർ ഹാളിൽ നടത്തുന്നു. കോളേജ് മാനേജർ റവ. ഫാദർ ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ ആമുഖ പ്രഭാഷണം നടത്തും. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ അസി. പ്രൊഫ. ഡോ. അലക്സ് ജോർജ് കാവുകാട്ട്, വൈസ് Read More…
ഓവുചാൽ അടയ്ക്കാൻ അനുവദിക്കില്ല, പോക്സോ കേസ് പിൻവലിക്കണം: പെണ്ണമ്മ ജോസഫ്
കരൂർ: കരൂർ ഗ്രാമ പഞ്ചായത്ത് കരൂർ നെടുമ്പാറ ലിങ്ക് റോഡിൽ സ്വകാര്യ വ്യക്തി ഓവുചാൽ കെട്ടി അടച്ചതുമൂലം ഉണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാർ ഓവുചാൽ തുറന്ന് വിട്ടതുമായി ബന്ധപ്പെട്ട് പാലാ പോലീസ് എടുത്തിരിക്കുന്ന പോക്സോ കേസ് അംഗീകരിക്കാൻ ആവില്ല പിൻവലിക്കണമെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജോസഫ് ആവശ്യപ്പെട്ടു. വിഷയം രമ്യമായി പരിഹരിക്കുമെന്നും ഓവുചാൽ അടയ്ക്കാതെ പരിഹാരം ഉണ്ടാക്കുമെന്നും പെണ്ണമ്മ ജോസഫ് പറഞ്ഞു. കരൂർ പഞ്ചായത്ത് ഓഫീസ് ലിങ്ക് റോഡ് സംരക്ഷണ സമിതി ആക്ഷൻ കൗൺസിൽ യോഗം Read More…
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പുലർച്ചെ കണമല ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഇടകടത്തി സ്വദേശികളായ ജോബിൻ ജോൺ ( 32 ) അരുൺ പി ബാബു ( 32 ) എന്നിവർക്കു പരുക്കേറ്റു. രാവിലെ ചെത്തിമറ്റം ഭാഗത്ത് വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു പാലാ സ്വദേശി ഏയ്ഞ്ചലോ ആൻ്റോക്ക് ( 18 ) പരുക്കേറ്റു.
കുളംമ്പള്ളിൽ കെ.ആർ ബേബി നിര്യാതനായി
ഭരണങ്ങാനം: ഓശാനമൗണ്ട് കുളംമ്പള്ളിൽ രാഘവൻ മകൻ കെ.ആർ ബേബി (72) നിര്യാതയായി. സംസ്കാരം നാളെ (10-8-26 തിങ്കൾ) 4 ന് ഭരണങ്ങാനം – ഓശാനമൗണ്ട് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാജമ്മ ബേബി തിടനാട് പനമൂട്ടിൽ കുടുംബാംഗം. മക്കൾ: അരുൺ കുളംമ്പള്ളിൽ (എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്മെൻ്റ് ചെയർമാൻ, എസ്.എൻ.ഡി.പി യോഗം 781-ാം നമ്പർ മീനച്ചിൽ ശാഖാ ചെയർമാൻ, സി.ഇ.ഒ.എ സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ മുൻ പ്രസിഡൻ്റ്, കുളംമ്പള്ളിൽ ഗ്രൂപ്പ്), Read More…
പാലാ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ ഗാന്ധി പ്രതിമ പുന:സ്ഥാപിച്ചു
പാലാ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പാലാ മൂന്നാനിയിൽ പാലാ നഗരസഭ അനുവദിച്ച സ്ഥലത്ത് മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ സ്ഥാപിച്ച ഗാന്ധിസ്ക്വയറിൽ സാങ്കേതിക തകരാർ സംഭവിച്ചതിനെ തുടർന്ന് സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയ ഗാന്ധിപ്രതിമ പുന:സ്ഥാപിച്ചു. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസിൻ്റെ നേതൃത്വത്തിൽ മുനിസിപ്പൽ കൗൺസിലർ ബിജുവരിയ്ക്കയാനി, മുൻ മുനിസിപ്പൽ കൗൺസിലർ ടോണി തോട്ടം, മൈക്കിൾ ജോസഫ് കുഴിഞ്ഞാലിൽ, റോയി തൈപ്പറമ്പിൽ എന്നിവർ ചേർന്നാണ് പ്രതിമ പുന:സ്ഥാപിച്ചത്. ആഗസ്റ്റ് ഒന്നിന് ശനിയാഴ്ച രാവിലെ 9.30-ഓടെ Read More…
കുന്നോന്നി ഗുരുദേവ ക്ഷേത്രത്തിൽ കർക്കിടക വാവുബലി
കുന്നോന്നി: എസ്.എൻ.ഡി.പി. യോഗം ശാഖാ നമ്പർ 5950-ന്റെ നേതൃത്വത്തിൽ കുന്നോന്നി ഗുരുദേവ ക്ഷേത്രത്തിൽ കർക്കിടക വാവുബലി ആചരിക്കും. ആഗസ്റ്റ് 12 ബുധനാഴ്ച രാവിലെ അഞ്ചിന് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്രം മേൽശാന്തി അജേഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ വാവുബലിക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ എത്തുന്ന ഭക്തജനങ്ങൾക്ക് പ്രഭാതഭക്ഷണവും ഒരുക്കിയിട്ടുണ്ട്. പൂഞ്ഞാർ–കുന്നോന്നി റോഡിൽ അമ്പലം റോഡിലാണ് ഗുരുദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കർക്കിടക വാവുബലി ദിനത്തിൽ ഭക്തജനങ്ങൾ ക്ഷേത്രത്തിലെത്തി ചടങ്ങുകളിൽ പങ്കെടുക്കണമെന്ന് ശാഖാ ഭാരവാഹികൾ അറിയിച്ചു.











