കൂട്ടിക്കൽ :എഴുത്തുകാരിയും ദേശീയ അധ്യാപക അവാർഡ് ജേതാവും ഹംസാ ബീവി ടീച്ചർ രചിച്ച മലയോര ഗ്രാമമായ കൂട്ടിക്കലിന്റെ ചരിത്രം രേഖപ്പെടുത്തുന്നകഥ പറയുന്ന കൂട്ടിക്കൽ, ഒരു നാടിന്റെ ഇന്നലെകൾ എന്ന പുസ്തകത്തിന്റെ കവർപ്രകാശനം നാളെ. ജൂലൈ 15ന് (ബുധൻ) 10.മണിക്ക് കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി അഗസ്റ്റിൻ,മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസമ്മ മാത്യു എന്നിവർ മുണ്ടക്കയം അർമാണി ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ സംയുക്തമായി നിർവഹിക്കും.
Month: August 2026
കുന്നയ്ക്കാട്ട് തോമസ് ജോസഫ് (തൊമ്മച്ചൻ-83) നിര്യാതനായി
വേലത്തുശ്ശേരി: മാവടി കുന്നയ്ക്കാട്ട് തോമസ് ജോസഫ് (തൊമ്മച്ചൻ)നിര്യാതനായി. സംസ്‍കാരം ബുധൻ (15-07-2026)രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ചു മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ അച്ചാമ്മ തോമസ് പാതാമ്പുഴ കൊച്ചുകുന്നേൽ കുടുംമ്പാഗം. മൃതദേഹം ചൊവ്വാഴ്ച്ച 4.00 പി എം. ന് മാവടിയിലുള്ള ഭവനത്തിൽ കൊണ്ടുവരും.
ജില്ലാ ആയുര്‍വേദ ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കും: സ്പീക്കർ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: ജില്ലാ ആയുർവേദ ആശുപത്രിയെ മാതൃകാ ആശുപത്രിയാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കുമെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. ആശുപത്രിയിലെ ഫ്രണ്ട് ഓഫീസിന്റെയും പകര്‍ച്ചവ്യാധി പ്രതിരോധ ക്യാമ്പിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച സേവനം ലഭിക്കുന്നതുകൊണ്ടാണ് ജില്ലാ ആയുർവേദാശുപത്രിയെ കൂടുതൽ പേർ ചികിത്സയ്ക്കായി ആശ്രയിക്കുന്നതെന്നും സ്പീക്കർ പറഞ്ഞു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. നഗരസഭാ അധ്യക്ഷന്‍ എം.പി. സന്തോഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യന്‍, Read More…
മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൽ കർക്കിടക ചികിത്സയ്ക്ക് ബുക്കിംഗ് ആരംഭിച്ചു
പാലാ: ശരീരത്തിനും മനസ്സിനും പുതുഉണർവ്വ് പകരുന്ന പരമ്പരാഗത കർക്കിടക ചികിത്സയ്ക്കായി മാർ സ്ലീവാ മെഡിസിറ്റി ആയുഷ് വിഭാഗത്തിൽ ബുക്കിംഗ് ആരംഭിച്ചു. ശരീരശുദ്ധീകരണം, രോഗപ്രതിരോധ ശേഷി വർധിപ്പിക്കൽ, ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കൽ, സമഗ്ര ആരോഗ്യസംരക്ഷണം എന്നിവ ലക്ഷ്യമിട്ടുള്ള പ്രത്യേക ചികിത്സാ പദ്ധതികളാണ് ഒരുക്കിയിരിക്കുന്നത്. സൗകര്യപ്രദമായ ദിവസങ്ങളിലുള്ള വിവിധ പാക്കേജുകൾ ലഭ്യമാണ്. ധാര, സർവാംഗധൂമം, വിരേചനം, നസ്യം, വസ്തി, കിഴി, ഉത്സാദനം, ഔഷധ ഓയിൽ മസാജ് എന്നിവയ്‌ക്കൊപ്പം വ്യക്തിഗത ഭക്ഷണക്രമ നിർദേശം, പ്രാണായാമം, യോഗ, കൗൺസിലിംഗ് എന്നിവയും ചികിത്സയുടെ ഭാഗമാക്കുന്നു. Read More…
ഓപ്പറേഷൻ തൂഫാൻ: മദ്ധ്യതിരുവിതാംകൂർ മേഖലാതല ഉദ്ഘാടനം നാളെ
കോട്ടയം :കേരള സർക്കാർ, കേരള പോലീസ്, കാരിത്താസ് ഹോസ്പിറ്റൽ & ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ മധ്യതിരുവിതാംകൂർ മേഖലാതല ഉദ്ഘാടനം നാളെ (ജൂലൈ 14-ന്) രാവിലെ 10.30-ന് കാരിത്താസ് ആശുപത്രി, കോട്ടയത്ത് നടക്കും. “Say No to Drugs – Together for a Drug-Free Keralam” എന്ന സന്ദേശമുയർത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുക, ലഹരി ഉപയോഗം തടയുക, പുനരധിവാസ പ്രവർത്തനങ്ങൾ Read More…
കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ സമ്മേളനം
പൂഞ്ഞാർ : കേരള കർഷക സംഘം പൂഞ്ഞാർ ഏരിയ സമ്മേളനം സഖാവ് എൻ എസ് നൂറുൽസലാം നഗറിൽ (ശ്രീലക്ഷ്മി ഓഡിറ്റോറിയം പൂഞ്ഞാർ )ജില്ലാ സെക്രട്ടറി സഖാവ് കെ എം രാധാകൃഷ്ണൻ ഉൽഘാടനം ചെയ്തു. സംഘടനാ റിപ്പോർട്ട് ജില്ലാ ജോയിന്റ് സെക്രട്ടറി സഖാവ് എം എസ് സാനുവും, പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി സഖാവ് സി കെ ഹരിഹരനും അവതരിപ്പിച്ചു. വരവ് ചെലവ് കണക്കു ട്രഷറർ സഖാവ് കെ ശശീന്ദ്രനും അവതരിപ്പിച്ചു. ഏരിയ പ്രസിഡന്റ് സഖാവ് ജസ്റ്റിൻ ജോസഫ് Read More…
വാളിപ്ലാക്കൽ അന്നമ്മ മാത്യു നിര്യാതയായി
അരുവിത്തുറ : അരുവിത്തുറ വാളിപ്ലാക്കൽ അന്നമ്മ മാത്യു (93) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ നാളെ, (13.07.2026) രാവിലെ 10.30ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.
നരിയങ്ങാനം സെന്റ് മേരി മഗ്‌ദെല്ലൻസ് യു.പി. സ്കൂളിൽ Spoken English & Grammer ക്ലാസുകകൾക്ക് തുടക്കം കുറിച്ചു
നരിയങ്ങാനം: നരിയങ്ങാനം സെന്റ് മേരി മഗ്‌ദെല്ലൻസ് യുപി സ്കൂളിൽ Spoken English & Grammer ക്ലാസുകൾ ആരംഭിച്ചു. സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടേരി ക്ലാസുകൾ ഉദ്ഘാടനം ചെയ്തു. XYLEM എന്ന പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ രംഗത്ത് സേവനപരിചയമുള്ള മിസ്സ്. ലക്ഷ്മി ബാബു M. A, B. Ed. ക്ലാസുകൾ നയിക്കുന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു സ്വാഗതം ആശംസിച്ചു. ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യുക, ആത്മവിശ്വാസം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആണ് Read More…
വിവിധ അപകടങ്ങളിൽ 4 പേർക്ക് പരുക്ക്
പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ടയിൽ വച്ച് ട്രാവലർ മതിലിൽ ഇടിച്ചു പൂഞ്ഞാർ സ്വദേശി രാജീവ് ജേക്കബിന് ( 50 ) പരുക്കേറ്റു. രാവിലെ 5.30 യോടെയാണ് അപകടം. പീരുമേട്ടിൽ വച്ച് കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു പാലാ കരൂർ സ്വദേശികളായ ശിവരാമൻ (67 ) അരുൺ ( 37 ) ചന്ദ്രിക ( 68 ) എന്നിവർക്ക് പരുക്കേറ്റു. 11 മണിയോടെയാണ് അപകടം Read More…
ബി ജെ പി പൂഞ്ഞാർ മണ്ഡലം ദ്വിദിന പഠന ശിബിരം
പൂഞ്ഞാർ : ബി ജെ പി പൂഞ്ഞാർ മണ്ഡലം ദ്വിദിന പഠന ശിബിരം പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ പ്രശിക്ഷൻ അഭിയാൻ പൂഞ്ഞാർ മണ്ഡല ദ്വിദിന ശിബിരം മണ്ഡലം പ്രസിഡന്റ് ജോ ജിയോ ജോസഫിന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡന്റ് ശ്രീ റോയ് ചാക്കോ ഉത്ദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ജനറൽ സെക്റട്രിയും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്റുമായ മിനർവ മോഹൻ, ജില്ലാ സെക്റട്രിമാരായ ആനിയമ്മ സണ്ണി, ടോമി ഈറ്റത്തോട്, അഡ്വ രാജേഷ് കുമാർ. മണ്ഡലം ജനറൽ സെക്റട്രിമാരായ ശ്രീകാന്ത് Read More…











