വെള്ളികുളം: വെള്ളികുളം സ്വാശ്രയസംഘത്തിൻ്റെ വാർഷികസമ്മേളനം വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വച്ച് നടത്തപ്പെട്ടു. സ്വാശ്രയ സംഘം പ്രസിഡൻ്റ് ജെസ്സി ഷാജി ഷാജി ഇഞ്ചയിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തിക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അംബിക വേലംകുന്നേൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. പാലാ രൂപത പി. എസ് .ഡബ്ള്യൂ. എസ്. അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ഫ്രാൻസിസ് ഇടത്തിനാൽ മുഖ്യപ്രഭാഷണം നടത്തി. ഫാ.സ്കറിയ വേകത്താനം, മദർ സിസ്റ്റർ ജീസാ അടയ്ക്കാപ്പാറ,സോണൽ കോർഡിനേറ്റർ ജെയ്സി മൂലേചാലിൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഷൈനി ബേബി നടുവത്തേട്ട് Read More…
Month: May 2026
വീട്ടമ്മയ്ക്ക് പാമ്പ് കടിയേറ്റു
പാലാ: മുറ്റത്തു പുല്ലു തെളിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് പാമ്പിന്റെ കടിയേറ്റു. കയ്യിൽ പാമ്പിന്റെ കടിയേറ്റ ചെങ്ങളം സ്വദേശിനി ആനിയമ്മ തോമസിനെ ( 73) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 11.30.യോടെയാണ് സംഭവം.
മാർ സ്ലീവാ മെഡിസിറ്റിയുടെ സി.എസ്.എസ്.ഡി വിഭാഗത്തിനു ദേശീയ പുരസ്കാരം
പാലാ: മാർ സ്ലീവാ മെഡിസിറ്റിയുടെ സെൻട്രൽ സ്റ്റെറൈൽ സപ്ലൈ ഡിപ്പാർട്ട്മെന്റിന് (സിഎസ്എസ്ഡി) കഹോയുടെ ദേശീയ പുരസ്കാരവും സർട്ടിഫിക്കേഷനും ലഭിച്ചു.ദക്ഷിണേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വലിയ ആരോഗ്യസ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് മാർ സ്ലീവാ മെഡിസിറ്റി ഒന്നാം സ്ഥാനത്തിന് അർഹമായത്. ദക്ഷിണേന്ത്യയിൽ കേരളത്തിന് ആദ്യമായാണ് മാർ സ്ലീവാ മെഡിസിറ്റിയിലൂടെ ഈ പുരസ്കാരം ലഭിക്കുന്നത്. 200ൽ പരം ആശുപത്രികളുടെ പട്ടികയിൽ നിന്നാണ് മാർ സ്ലീവാ മെഡിസിറ്റി പ്രസ്തുത പുരസ്ക്കാരത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. അണുബാധ നിയന്ത്രണത്തിലും രോഗി സുരക്ഷ ഉറപ്പാക്കുന്നതിലും നിർണായക പങ്ക് വഹിക്കുന്ന വിഭാഗമാണ് Read More…
നിതിൻ രാജിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് ആക്ഷൻ കൗൺസിൽ പ്രഖ്യാപിച്ച ഹർത്താൽ നാളെ. 52 ദളിത് സംഘടനകൾ ചേർന്നാണ് നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിതിൻ രാജിന്റെ മരണത്തിൽ സംസ്ഥാന തലത്തിൽ പ്രക്ഷോഭം വ്യാപിക്കുന്നതിന്റെ ഭാഗമായാണ് ഹർത്താൽ പ്രഖ്യാപനം. ഹർത്താലിന് മുന്നോടിയായി ആക്ഷൻ കൗൺസിൽ ഇന്ന് വൈകുന്നേരം രക്തസാക്ഷി Read More…
സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം; 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ വൈദ്യുതി മുടങ്ങാം
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. പീക്ക് ലോഡ് മാനേജ്മെൻ്റ് എന്ന രീതിയിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുക. 15 മിനിറ്റ് മുതൽ അര മണിക്കൂർ വരെ നിയന്ത്രണം ഉണ്ടാകും. ലോഡ് കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി നിയന്ത്രണം ഏർപ്പെടുത്തും. സാധ്യമായ സമയത്ത് എസ്എംഎസ് വഴി അറിയിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി നിയന്ത്രണമില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നും ജനങ്ങളുടെ ഭാഗത്തുനിന്നും സഹകരണം ഉണ്ടാകണമെന്നുമാണ് കെഎസ്ഇഭി അഭ്യർത്ഥിക്കുന്നത്. പ്രഖ്യാപനമില്ലാതെ പലയിടങ്ങളിലും വൈദ്യുതി മുടങ്ങുന്നത് വലിയ തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിനിടെയാണ് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് Read More…
തൊണ്ടിമുതൽ കേസിൽ ആൻ്റണി രാജുവിന് തിരിച്ചടി; ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി തള്ളി സുപ്രീംകോടതി
തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധിക്കെതിരെ ആൻ്റണി രാജു നൽകിയ അപ്പീൽ തള്ളി സുപ്രീംകോടതി. ഹൈക്കോടതി പരാമർശങ്ങൾ നീക്കണമെന്നാവശ്യവും അംഗീകരിച്ചില്ല. ജസ്റ്റിസ് ദീപാങ്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസിലെ ശിക്ഷാവിധി തടയണമെന്ന് ആവശ്യപ്പെട്ടാണ് അപ്പീല്‍ നൽകിയത്. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ആൻ്റണി രാജു ഹൈക്കോടതിയിലുമെത്തിയിരുന്നു. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നില്ല. ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ 3 വര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്ന ഈ Read More…
അഭിഷിക്തരെ അധിക്ഷേപിക്കുന്നത് ശരിയല്ല; സമുദായം ഒന്നിച്ചുനിന്നാല്‍ ഏത് ഭീഷണിയെയും അതിജീവിക്കാം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ: അഭിഷിക്തരെ അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും സമുദായം ഒന്നിച്ചുനിന്നാല്‍ എല്ലാ ഭീഷണികളെയും അതിജീവിക്കാമെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത കത്തോലിക്ക കോണ്‍ഗ്രസിന്റെ 108-ാം ജന്മദിന സമ്മേളനം പൈക സെന്റ് ജോസഫ് പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെ ശബ്ദമാണ്. സംഘടന സമുദായത്തിനുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ നൂറ്റിയെട്ട് വര്‍ഷം പൊതുസമൂഹത്തിന്റെ വളര്‍ച്ചയില്‍ കത്തോലിക്ക കോണ്‍ഗ്രസ് നടത്തിയ വിലപ്പെട്ട സംഭാവനകളെ ആര്‍ക്കും തമസ്കരിക്കാനാവില്ല. സഭയും സമുദായവും പ്രതിസന്ധികളെ നേരിട്ടപ്പോഴെല്ലാം കത്തോലിക്ക കോണ്‍ഗ്രസ് ശക്തമായ Read More…
വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി വലിയപള്ളി
കോട്ടയം: ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുടെ ആഹ്വാനം കണക്കിലെടുത്ത് വെടിക്കെട്ട് ഉപേക്ഷിച്ച് പുതുപ്പള്ളി പള്ളിയും. മെയ് മാസം നടക്കുന്ന പ്രധാന പെരുന്നാളിൽ വെടിക്കെട്ട് ഉണ്ടാവില്ലെന്ന് ഇടവക ഭരണസമിതി അറിയിച്ചു. മുണ്ടത്തിക്കോട് അപകടത്തിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. മെയ് മാസം 5 നടക്കേണ്ട വെടിക്കെട്ട് ആണ് വേണ്ടെന്ന് വച്ചത്. ഇതിനായുള്ള പണം കാരുണ്യ പ്രവർത്തനത്തിന് ഉപയോഗിക്കുമെന്ന് പുതുപ്പള്ളി പള്ളി മുഖ്യ വികാരി അറിയിച്ചു. ഓർത്തഡോക്സ് സഭാധ്യക്ഷന്‍റെ ആഹ്വാനം കോട്ടയം പുതുപ്പള്ളി ആഗോള തീർത്ഥാടന Read More…
ഇരുമാപ്ര അഞ്ചുമലയിൽ വോൾട്ടേജ് ക്ഷാമം രൂക്ഷം
ഇരുമാപ്ര: വേൾട്ടേജ് ക്ഷാമത്താൽ വലഞ്ഞ് അഞ്ചുമല പ്രദേശം. ഈരാറ്റുപേട്ട കെഎസ്ഇബിക്ക് കീഴിലെ മേലുകാവ് സെക്ഷനിൽപ്പെട്ട ഇരുമാപ്ര അഞ്ചുമല ഭാഗത്തെ ഉപഭോക്താക്കളാണ് വർഷങ്ങളായി വോൾട്ടേജ് ക്ഷാമം അനുഭവിക്കുന്നത്. വിഷയത്തിൽ നിരവധിതവണ പരാതി നൽകിയിട്ടും ഫലമുണ്ടായിട്ടില്ലെന്നു നാട്ടുകാർ ആരോപിക്കുന്നു. വൈദ്യുതി ഉപയോഗം വർധിക്കുന്ന വൈകുന്നേരം ആറുമുതൽ രാത്രി പത്തുവരെയുള്ള സമയങ്ങളിൽ പ്രദേശവാസികൾക്ക് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഒന്നും ഉപയോഗിക്കാൻ സാധിക്കുന്നില്ല. വോൾട്ടേജ് ക്ഷാമം വിദ്യാർഥികളെയും കിടപ്പുരോഗികളെയും കാര്യമായിത്തന്നെ ബാധിക്കുന്നുണ്ട്. ദീർഘസമയം വോൾട്ടേജ് ക്ഷാമം നേരിടുന്നതിനാൽ ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട മരുന്നുകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ Read More…
അരുവിത്തുറ പള്ളിയിൽ തിരുനാൾ കൂടി മടങ്ങിയ മരങ്ങാട്ട് പള്ളി സ്വദേശി കുഴഞ്ഞുവീണു മരിച്ചു
അരുവിത്തുറ : അരുവിത്തുറ പള്ളിയിൽ തിരുനാൾ കൂടി മടങ്ങിയ മരങ്ങാട്ട് പള്ളി സ്വദേശി ബെന്നി മാത്യു കുഴഞ്ഞു വീണ് മരിച്ചു. പള്ളിയുടെ മുൻപിൽ കുഴഞ്ഞു വീണയാളെ ടീം നന്മക്കൂട്ടം പ്രവർത്തകനായ ഷിഹാബ് പാറയിലിന്റെ നേതൃത്വത്തിൽ ഹോസ്പിറ്റലിൽ എത്തിച്ചപ്പോഴേക്കും മരണമടഞ്ഞിരുന്നു. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.











