പാലാ: എൽഡിഎഫ്, യുഡിഎഫ് മുന്നണികൾ എൻഡിഎ സ്ഥാനാർത്ഥി അഡ്വ: ഷോൺ ജോർജിൻ്റെ ചിത്രം ഫോട്ടോഷോപ്പ് നടത്തി പ്രചരിപ്പിച്ച സംഭവത്തിൽ ഷോൺ തിരഞ്ഞെടുപ്പ് കമ്മീഷന് ഓൺലൈനിൽ പരാതി നൽകി. കഴിഞ്ഞ ദിവസം നടന്ന ബിജെപിയുടെ കൊട്ടികലാശത്തിൽ സ്ഥാനാർത്ഥി ആയ ഷോൺ കയറിയ ക്രെയിൻ പാലാ അമലോത്ഭവ കപ്പേളയുടെ (ജൂബിലി കപ്പേള) മുകളിൽ വരുന്ന തരത്തിൽ ഫോട്ടോഷോപ്പ് ഉപയോഗിച്ച് ക്രത്രിമമായി നിർമ്മിച്ച് വർഗ്ഗീയ ധ്രൂവീകരണം നടത്തണമെന്ന ഉദേശത്താൽ പ്രചരിച്ച സംഭവത്തിലാണ് പരാതി. കുരിശുപള്ളി മാതാവിനെയും കുരിശുപള്ളിയേയും ഷോൺ മോശമാക്കി എന്ന Read More…
Month: May 2026
കെ എം മാണിയുടെ ഓർമ്മകൾക്ക് 7 വയസ്: പാലായിൽ പ്രത്യേക പ്രാർത്ഥന
പാലാ:കെ.എം.മാണി അന്തരിച്ചിട്ട് ഏഴു വർഷം തികയുന്ന ഇന്ന്(09.04.2026) പാലാ കത്തീഡ്രൽ പള്ളിയിലെ കല്ലറയിൽ പ്രത്യേക പ്രാർത്ഥന നടക്കും. രാവിലെ 6.45 ന് പാലാ കത്തീഡ്രൽ പള്ളിയിൽ കുർബാന നടക്കും. 7.30 ന് കല്ലറയിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനയിൽ കുടുബാംഗങ്ങളും പാർട്ടി പ്രവർത്തകരും പങ്കെടുക്കും. 8.45 ന് എൽ ഡി എഫ് സ്ഥാനാർഥി ജോസ് കെ മാണിയും കുടുംബാംഗങ്ങളും പാലാ സെന്റ് തോമസ് സ്കൂളിലെ 159 ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.
വോട്ടർമാരെ നേരിൽകണ്ടും ഫോൺ വിളിച്ചും വോട്ട് ഉറപ്പിച്ച് മാണി സി കാപ്പൻ
നിശബ്ദ പ്രചാരണ ദിവസത്തിലും പരമാവധി വോട്ട് ഉറപ്പിച്ച് യുഡിഎഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ. വോട്ടർമാരെ നേരിൽ കണ്ടും ഫോൺ വിളിച്ചും ആയിരുന്നു കാപ്പന്റെ ഇന്നത്തെ പ്രചാരണം. യുഡിഎഫ് നേതാക്കൾക്കൊപ്പം ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ നടന്ന തെരഞ്ഞെടുപ്പ് അവലോകനയോഗത്തിലും സ്ഥാനാർഥി പങ്കെടുത്തു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കിയത് പോലെ 100 സീറ്റിൽ അധികം നേടി യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും പാലായിൽ വിജയം സുനിശ്ചിതമാണെന്നും സ്ഥാനാർത്ഥി മാണി സി കാപ്പൻ വ്യക്തമാക്കി.
മാണി.സി. കാപ്പൻ വ്യാജ ആരോപണങ്ങൾ പ്രചരിപ്പിച്ചതിനെതിരെ ചീഫ് ഇലക്ട്രൽ ഓഫീസർക്ക് എൽ.ഡി.എഫ് പരാതി നൽകി
പാലാ: തെരഞ്ഞെടുപ്പു പെരുമാറ്റ ചട്ടത്തിന് വിരുദ്ധമായി നിശബ്ദ ദിവസമായ ഇന്ന് സ്വതന്ത്ര സ്ഥാനാർത്ഥി മാണി സി.കാപ്പൻ വാർത്താ ചാനലിലൂടെ ജോസ് കെ.മാണിക്കെതിരെ വ്യാജ ആരോപണംകെട്ടിച്ചമച്ച് ഉന്നയിച്ച് പ്രചരിപ്പിച്ചതിനെതിരെ ചീഫ് ഇലക്ഷൻ ഏജൻ്റും എൽ.ഡി.എഫ് ജില്ലാ കൺവീനറുമായ പ്രൊഫ. ലോപ്പസ് മാത്യു ചീഫ് ഇലക്ട്രൽ ഓഫീസർക്കും, ജില്ലാ കളക്ടർക്കും, വരണാധികാരിക്കും പരാതി നൽകി. ആർ.പി ആക്ടിലെ 123 (4), 126 വ്യവസ്ഥകളുടെ കടുത്ത ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ സൃഷ്ടിച്ച് മുതലെടുപ്പു നടത്തുവാനുള്ള ശ്രമമാണ് നടത്തിയിരിക്കുന്നതെന്നും പ്രൊഫ. Read More…
നിശബ്ദ പ്രചാര ദിവസംഒരു മിനിട്ടും പാഴാക്കാതെ ജോസ്.കെ.മാണി’
പാലാ: രാവിലെ ഏഴ് മണിക്ക് ആരംഭിച്ച കൂടി കാഴ്ച്ചകൾ രാവേറെ നീണ്ടു. എലിക്കുളം പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ വിവിധ സ്ഥാപനങ്ങളും വീടുകളിലും സന്ദർശനം നടത്തി.അളനാട്, കെഴുവംകുളം ക്ഷേത്രങ്ങളിലും എത്തി. ഉച്ചയോടെ വിവിധ വിവാഹ ചടങ്ങുകളിലും പങ്കെടുത്തു.കോൺ വൻറു കൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളിലും എത്തി. പാലാ കൊട്ടാരമറ്റം സാൻതോം ഷോപ്പിംഗ് കോംപ്ലക്സിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ച് വോട്ട് അഭ്യർത്ഥിച്ചു. പരമാവധി പോളിംഗ് ഉറപ്പാക്കുന്നതിന് എൽ.ഡി.എഫ് നേതാക്കളുമായി ചർച്ച – ഇങ്ങനെ നീണ്ടുപോയി ജോസ് കെ – മാണിയുടെ Read More…
തോൽവി സമ്മതിച്ച മാണി സി കാപ്പൻ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നു: എൽ.ഡി.എഫ്.
പാലാ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ സമയം കഴിഞ്ഞതിനുശേഷം വോട്ടെടുപ്പിന്റെ തലേദിവസം നട്ടാൽ കുരുക്കാത്ത നുണ പറഞ്ഞ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്ക് എതിരെ വ്യാജ ആരോപണം ഉന്നയിക്കുകയാണ് യുഡിഎഫ് സ്ഥാനാർഥി മാണിസി കാപ്പൻ എന്ന് ഇടതുമുന്നണി ജില്ലാ കൺവീനർ പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ തലേദിവസം വ്യാജ ആരോപണം ഉന്നയിക്കുന്നത് ബോധപൂർവമാണ്. യാതൊരു തെളിവുമില്ലാതെ വ്യാജ ആരോപണം ഉന്നയിച്ചതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി കൊടുത്തതായും ലോപ്പസ് മാത്യു പറഞ്ഞു. കഴിഞ്ഞ ഏഴുവർഷമായി പാലാ നിയോജക മണ്ഡലത്തെ പറ്റിച്ച കാപ്പൻ Read More…
ശബരിമലയിൽ യുവതി പ്രവേശനം ആവശ്യപ്പെട്ട ആദ്യ ഹർജിക്കാർ വിശ്വാസികളല്ല’; സുപ്രധാന നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന
ശബരിമല യുവതീപ്രവേശന കേസിൽ നിർണായക നിരീക്ഷണവുമായി ജസ്റ്റീസ് ബി.വി.നാഗരത്ന. ആദ്യ ഹർജിക്കാർ വിശ്വാസികളല്ല. വിശ്വാസികൾ അല്ലാത്തവരുടെ ഹർജി കോടതി എന്തിന് കേൾക്കണമെന്ന് ജസ്റ്റീസ് നാഗരത്ന ചോദിച്ചു. യുവതീ പ്രവേശനം ആവശ്യപ്പെട്ട് അയ്യപ്പ ഭക്തരായ ആരും കോടതിയെ സമീപിച്ചിട്ടില്ല. ശബരിമല യുവതീപ്രവേശന വിഷയം പരിഗണിക്കുന്ന ഒമ്പതംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ സോളിസിസ്റ്റർ ജനറൽ വാദം ഉന്നയിക്കുമ്പോഴാണ് നിർണായക ചോദ്യം ജസ്റ്റീസ് ബി.വി.നാഗരത്ന ഉന്നയിച്ചത്. സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന് ആവശ്യപ്പെട്ട് ഏതെങ്കിലും അയ്യപ്പവിശ്വാസി ഹർജി നൽകിയിട്ടുണ്ടോ. യുവതീപ്രവേശന ആവശ്യവുമായി ഏതെങ്കിലും Read More…
ജോസ് കെ മാണി പാലായെ ഒറ്റുകൊടുത്തു :ഷോൺ ജോർജ്
പാലാ: നാല് വോട്ടിന് വേണ്ടി പാലായെ മതതീവ്രവാദികൾക്ക് ഒറ്റ് കൊടുത്തവനാണ് ജോസ് കെ മാണി എന്ന് ഷോൺ ജോർജ്. എസ് ഡി പി ഐ യുടെ പിന്തുണ വാങ്ങിയ ജോസ് കെ മാണി, അഭിമന്യുവിൻ്റെ ഘാതകരെ പരവതാനി വിരിച്ച് സ്വീകരിക്കുകയാണ് ചെയ്തത്. പാലാ ബിഷപ്പ്‌സ് ഹൗസിലേക്ക് കുറുവടിയുമായി മാർച്ച് നടത്തിയവരെയും അശ്ലേഷിക്കുന്ന നടപടിയാണ് ജോസ് കെ മാണി ചെയ്തിട്ടുള്ളത്. 2018 ൽ മഹാരാജാസ് കോളജിൽ മതതീവ്രവാദികളായ എസ് ഡി പി ഐയുടെ കൊലകത്തിക്ക് ഇരയായ അഭിമന്യൂവിൻ്റെ ഘാതകരെയാണ് Read More…
വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ വേനൽക്കാല നീന്തൽ പരിശീലന ക്ലാസ്സ് ആരംഭിച്ചു
വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ വേനൽക്കാല നീന്തൽ പരിശീലന ക്ലാസ്സ് ഏപ്രിൽ 8ന് രാവിലെ 6.30ന് ആരംഭിച്ചു. തോട്ടുവക്കം പടിഞ്ഞാറേ പാലത്തിന് സമീപമുള്ള പെരുമശ്ശേരി നീന്തൽകുളത്തിൽ ആരംഭിച്ച ക്ലാസ് വൈക്കം നഗരസഭ കലാ, കായിക, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഡി രഞ്ജിത്ത് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈക്കം നഗരസഭ ചെയർമാൻ അബ്‌ദുൾ സലാം റാവുത്തർ ഉദ്ഘാടനകർമം നിർവഹിച്ചു. ശ്രീമതി സീമ സുധീർ സ്വാഗതം ആശംസിച്ചു.ചടങ്ങിൽ പി ആർ ഓ രാഖി ആർ, ഗോപികുട്ടൻ, പരിശീലകൻ Read More…
മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂറോ ആൻഡ് സ്പൈൻ സർജറി ക്യാമ്പ് ഏപ്രിൽ 30 വരെ
പാലാ: മാർ സ്ലീവാ മെഡിസിറ്റിയിൽ ന്യൂറോ ആൻഡ് സ്പൈൻ സർജറി ക്യാമ്പ് ഏപ്രിൽ 30 വരെ നടത്തും. നാഡീവ്യൂഹവും, നട്ടെല്ല് സംബന്ധവുമായ രോഗങ്ങൾക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭ്യമാണ്. നട്ടെല്ല് വേദന, ഡിസ്ക് പ്രശ്നങ്ങൾ, തലച്ചോറിലെ വിവിധ രോഗങ്ങൾ, നാഡി സംബന്ധമായ മറ്റ് ബുദ്ധിമുട്ടുകൾ എന്നിവ നേരിടുന്നവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. വിദഗ്ദ ന്യൂറോ ആൻഡ് സ്പൈൻ സർജന്മാർ പരിശോധനയ്ക്ക് നേതൃത്വം നൽകും. രജിസ്ട്രേഷനും, കൺസൾട്ടേഷനും സൗജന്യമാണ്. തുടർന്നുള്ള ഐ.പി, ലാബ്, റേഡിയോളജി സേവനങ്ങൾക്ക് കൺസഷനും Read More…










