പാലാ: പാലാ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി നടത്തുന്ന പ്രീമിയർ സ്കൂൾ ട്രെയിനിങ് പ്രോഗ്രാമിന്റെ വാർഷികവും പുതിയ ബാച്ചിന്റെ ഉദ്ഘാടനവും നടന്നു. പാലാ സെൻറ് തോമസ് കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ശ്രീ ജോസ് കെ മാണി എംപി ഉദ്ഘാടനം നിർവ്വഹിച്ചു. കോർപ്പറേറ്റ് സെക്രട്ടറി ഫാ.ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ചെയർമാൻ ശ്രീ സന്തോഷ് തോമസ്,സെക്രട്ടറി ശ്രീ ജോജി എബ്രഹാം,മുൻ ചെയർമാൻ ശ്രീ സാബു മാത്യു. ശ്രീ ജോബി മാത്യു തുടങ്ങിയവർ സംസാരിച്ചു. ‘പഠിക്കാം, പ്രവർത്തിക്കാം, മുന്നേറാം’ എന്ന Read More…
Month: April 2026
തീക്കോയി ഗ്രാമപഞ്ചായത്തിലെ നാല് ഗ്രാമീണ റോഡുകൾ പി എം ജി എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ നടപടിയായി
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിലെ നാല് ഗ്രാമീണ റോഡുകൾ പി എം ജി എസ് വൈ പദ്ധതിയിൽ ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായി. പി എം ജി എസ് വൈ IV ൽ CNCP ലിസ്റ്റ് പ്രകാരം മാടത്താനി- മലമേൽ -നാടുനോക്കി- വഴിക്കടവ് റോഡ്, മാർമല അരുവി – ചാമപ്പാറ റോഡ്, വെള്ളികുളം -കാരികാട്- കൊക്കോവളവ്- പുള്ളിക്കാനം റോഡ്, ഞണ്ടുകല്ല് -മക്കൊള്ളി രണ്ടാറ്റുമുന്നി- കരയിലക്കാനം റോഡ് എന്നീ നാല് ഗ്രാമീണ റോഡുകളുടെ വിശദമായ പദ്ധതി രേഖകൾ തയ്യാറാക്കുന്നതിനുള്ള Read More…
അന്തർദേശീയ ക്വിസ് മത്സരത്തിൽ സെന്റ് ജോർജ് കോളേജ് അരുവിത്തുറ ജേതാക്കൾ
അരുവിത്തുറ: അന്തർ ദേശീയ ക്വിസ് മത്സരത്തിൽ സെന്റ് ജോർജ് കോളേജ് അരുവിത്തുറ ചാമ്പ്യൻമാരായി. തിരുവല്ല മാക് ഫാസ്റ്റ് കോളജിൽ നടന്ന മത്സരത്തിലാണ് സെന്റ് ജോർജ് കോളേജ് മറ്റ് ആറ് കോളജുകളെ പിന്തള്ളി ജേതാക്കളായത്. കോളേജിനെ പ്രതിനിധീകരിച്ച് ഫുഡ് സയൻസ് വിദ്യാർത്ഥികളായ ഫാത്തിമത്ത് സുഹറ, ക്രിസ്റ്റോ ജോസഫ് സുനിൽ എന്നിവരാണ് പങ്കെടുത്തത്. ആകെയുള്ള നാല് റൗണ്ടുകളിൽ നിന്ന് 85 പോയ്ൻ് കരസ്ഥമാക്കിയാണിവർ വിജയികളായത്. ഇതോടൊപ്പം 12 ടീമുകൾ പങ്കെടുത്ത പാചക മത്സരത്തിൽ സെന്റ് ജോർജ് കോളേജിലെ തന്നെ കെവിൻ Read More…
തീക്കോയി ഗ്രാമപഞ്ചായത്തിൽ സോളാർ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ നടപടിയായി
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആനയിളപ്പ് മുതൽ വഴിക്കടവ് കുരിശുമല വരെയുള്ള 17 സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ അംഗീകാരമായി. ഗ്രാമ-ജില്ലാ പഞ്ചായത്തുകളുടെ 2025-26 വാർഷിക പദ്ധതി പ്രകാരം നാലരലക്ഷം രൂപ വിനിയോഗിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ ടൂറിസ്റ്റ് പ്രദേശങ്ങളിൽ മാലിന്യ പ്രശ്നങ്ങൾ രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് ഗ്രാമപഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്.ഒരാഴ്ചയ്ക്കുള്ളിൽ ക്യാമറകൾ 17 സ്ഥലങ്ങളിലും സ്ഥാപിക്കും. 12 സ്ഥലങ്ങളിൽ സോളാർ നിരീക്ഷണ ക്യാമറകളും 5 സ്ഥലങ്ങളിൽ 30 മീറ്റർ പരിധി വരെയുള്ള വിഷ്വലുകൾ Read More…
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ 4 ഗ്രാമീണ റോഡുകൾ PMGSY പദ്ധതിയിൽ ഉൾപ്പെടുത്തുവാൻ നടപടിയായി
പൂഞ്ഞാർ – പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 4 ഗ്രാമീണ റോഡുകൾ PMGSY പദ്ധതിയിൽ ഏറ്റെടുത്തു, മുഴുവൻ പണികളും നടത്തുന്നതിനുള്ള പ്രാഥമിക നടപടികൾ പൂർത്തിയായി. ഈ റോഡുകൾ പൂർത്തിയാക്കുന്നതോടുകുടി, ടുറിസം മേഖലയിൽ, വൻ വികസനം പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത്‌ൽ ഉണ്ടാകും. പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റി, ശ്രീ ആന്റോ ആന്റണി എംപി യോട് അവശ്യപെട്ടതിന് പ്രകാരമാണ് പ്രെസ്‌തുത റോഡുകൾ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. അടിവാരം – കുരിശുമല റോഡ്, അരുവിക്കച്ചാൽ – മലയിഞ്ചപാറ റോഡ്, അടിവാരം – Read More…
പാലക്കാട്ടെ ബ്രൂവറി നിര്‍മ്മാണം, ബാലറ്റിനെ ഭയക്കണം : പ്രസാദ് കുരുവിള
പ്രദേശവാസികളെ നിത്യ ദുരിതത്തിലാഴ്ത്താന്‍ ബ്രൂവറി നിര്‍മ്മാണവുമായി മുന്നിട്ടിറങ്ങിയിരിക്കുന്ന സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം മദ്യത്തിന്റെയും മാരക രാസലഹരികളുടെയും ദുരിതവും ദുരന്തവും പേറുന്നവര്‍ തിരിച്ചറിയുന്നുണ്ടെന്നും തെരഞ്ഞെടുപ്പിനെ നേരിടേണ്ടവര്‍ ബാലറ്റിനെ ഭയക്കണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ‘കുടിവെള്ളമില്ലാത്ത നാട്ടില്‍ വെള്ളമടി’ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര് എന്തിനാണിത്ര വെമ്പല്‍കൊള്ളുന്നത്. മദ്യത്തിന്റെയും മാരക രാസലഹരികളുടെയും ഹബ്ബായി മാറിയിരിക്കുന്ന സംസ്ഥാനത്ത് എരിതീയില്‍ എണ്ണയൊഴിക്കുകയാണ്. ജനവികാരം തിരിച്ചറിയണം. മദ്യത്തിന്റെയും മാരക രാസലഹരികളുടെയും വിപത്തിനെതിരെ സ്ത്രീശാക്തീകരണം ശക്തമാക്കും.
സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
മുരിക്കുവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും മുണ്ടക്കയം ഗവൺമെന്റ് ആയുർവേദ ഡിസ്പൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ ” സുഖദം ” സൗജന്യ ആയുർവേദ ക്യാമ്പ് മുരിക്കുവയൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടത്തി. ഡോക്ടർ പത്മനാഭൻ ഇ ജി ഡോക്ടർ ലിസി കെ റ്റി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി പിടിഎ പ്രസിഡന്റ് സനിൽ കെ റ്റി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ ഇൻ ചാർജ് രാജേഷ് എംപി ക്യാമ്പിന്റെ ഉദ്ഘാടനം Read More…
ഐ ലവ് വൈക്കം പ്രോജക്ട് ഉദ്ഘാടനം ചെയ്തു
ലയൻസ് ക്ലബ് ഓഫ് വൈക്കം ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ വൈക്കം വലിയ വിലയിലെ ട്രാഫിക് ഐലന്റിൽ ക്രമീകരിച്ച ഐ ലവ് വൈക്കം പ്രോജക്ട് എംഎൽഎ സി കെ ആശ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി ജയകുമാർ അധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് ഗവർണർ വിന്നി ഫിലിപ്പ് മുഖ്യപ്രഭാഷണത്തിൽ ഈ വർഷത്തെ ഭവന നിർമാണം, സ്കൂൾ വാട്ടർ പ്യൂരിഫയർ, ഡയാലിസിസ് കിറ്റ്, ഡയബറ്റിക് കാർഡ് മരുന്ന് വാങ്ങുന്നതിനുള്ള, സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ കണ്ണട തുടങ്ങിയ ലയൺസ് ക്ലബ്ബിന്റെ പ്രോജക്ടുകൾ അവതരിപ്പിച്ചു. Read More…
കെ.എം.മാണി വിഭാവനം ചെയ്ത മീനച്ചിൽ റിവർ വാലി പദ്ധതിയ്ക്ക് ഒക്ടോബറിൽ തുടക്കം കുറിക്കും:മന്ത്രി റോഷി അഗസ്ററ്യൻ
പാലാ: ജലസേചന പദ്ധതികൾ ഇല്ലാത്ത ഏക ജില്ലയായ കോട്ടയത്ത് പ്രത്യേകിച്ച് വേനലിൽ വരണ്ടുണങ്ങുന്ന മീനച്ചിൽ മേഖലയിൽ ജലസേചനത്തിനായി കെ.എം.മാണി വിഭാവനം ചെയ്ത മീനച്ചിൽ റിവർ വാലി തുരങ്ക പദ്ധതി നടപ്പാക്കുവാൻ തീരുമാനിച്ചതായി ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്ററ്യൻപാലായിൽ പറഞ്ഞു. മീനച്ചിൽ കാർഷിക വികസന ബാങ്കിൻ്റെ കർഷക അവാർഡ് വിതരണം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒക്ടോബർ 10 ന് പാലായിൽ വച്ച് നിർമ്മാണോൽഘാടനം നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.
ട്രോമാ സെന്ററിന് തുടക്കം കുറിച്ച് കൊണ്ട് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ
ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ ട്രോമാ സെന്റർ വിഭാഗത്തിന്റെ ഉദ്‌ഘാടനം നടത്തപ്പെട്ടു. ബഹുമാനപ്പെട്ട രാജ്യ സഭ എം.പി. ശ്രീ. ജോസ് കെ മാണി തിരി തെളിയിച്ച് ഉദ്‌ഘാടനം നിർവ്വഹിച്ച യോഗത്തിൽ ബഹുമാനപ്പെട്ട പൂഞ്ഞാർ എം.ൽ.എ ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഈരാറ്റുപേട്ട മുനിസിപ്പൽ വാർഡ് കൗൺസിലർ ശ്രീമതി. ഷൈലജ റസാഖ് എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് നടന്ന യോഗത്തിൽ ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിലെ ട്രോമാ സെന്ററിൽ ലഭ്യമാകുന്ന സേവനങ്ങളെ കുറിച് ഹോസ്പിറ്റൽ ക്ലസ്റ്റർ സി.ഇ.ഓ ശ്രീ. പ്രകാശ് മാത്യു , Read More…










