എരുമേലി : എരുമേലി ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ തുമരംപാറ പട്ടികവർഗ്ഗ കോളനിയുടെ സമഗ്ര വികസനത്തിനായി സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പിൽ നിന്നും അംബേദ്കർ ഗ്രാമം പദ്ധതി പ്രകാരം 1 കോടി രൂപ അനുവദിച്ചതായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 80ലധികം പട്ടികവർഗ്ഗ കുടുംബങ്ങൾ അധിവസിക്കുന്ന ഈ കോളനി വികസന പിന്നോക്കാവസ്ഥ മൂലം ഏറെ ദുരിതങ്ങൾ അനുഭവിക്കുന്നതാണ്. കോളനിക്കുള്ളിലുള്ള നടപ്പാതകളുടെ നവീകരണം, റോഡ് വികസനം, കുടിവെള്ള വിതരണം, വഴിവിളക്കുകൾ സ്ഥാപിക്കൽ, ഇന്റർനെറ്റ് കണക്ടിവിറ്റി സൗകര്യങ്ങൾ, മാലിന്യ സംസ്കരണ Read More…
എരുമേലി ഗ്രാമപഞ്ചായത്തിലെ വികസന സദസ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വലിയ പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്ത് ഏറ്റവുമധികം വികസനക്കുതിപ്പ് നടന്നത് ഈ സർക്കാരിന്റെ കാലത്താണെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല അന്താരാഷ്ട്ര എയർപോർട്ട്, 15 കോടി രൂപ മുടക്കി തീർത്ഥാടകസഹായ കേന്ദ്രം തുടങ്ങി സമാനതകളില്ലാത്ത വികസന മുന്നേറ്റമാണ് എരുമേലിയിൽ വരുന്നതെന്നും എംഎൽഎ പറഞ്ഞു. എരുമേലി അസംപ്ഷൻ ഫൊറോന പള്ളി പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബി സണ്ണി അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് Read More…
എരുമേലി : വന്യമൃഗ ശല്യത്തിൽ പൊറുതിമുട്ടുന്ന മലയോര നിവാസികളുടെ ആശങ്ക പരിഹരിക്കുന്നതിൽ ഈ സർക്കാരും ജനപ്രതിനിധിയും പൂർണ്ണ പരാജയമാണെന്ന് പിസി ജോർജ് കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് ന്യായ വില ലഭിക്കുന്നില്ല എന്ന് മാത്രവുമല്ല വന്യ മൃഗ ശല്യത്താൽ തങ്ങളുടെ കൃഷിയും ജീവനുപോലും ഭീഷണിയായ ഈ വിഷയത്തിൽ താൻ ജനപ്രതിനിധിയാകുന്ന പക്ഷം എന്ത് വിലകൊടുത്തും ശാശ്വത പരിഹാരം കാണുമെന്നും പിസി ജോർജ് പറഞ്ഞു. എരുമേലി പഞ്ചായത്തിലെ വാഹന പര്യടനം രാവിലെ 8.30 ന് ചേനപ്പാടി, കിഴക്കേക്കരയിൽ ബിജെപി കോട്ടയം Read More…