Main News

സംസ്ഥാനത്ത് വീണ്ടും നിപ; കോഴിക്കോട് രോഗിയിൽ വൈറസ് സ്ഥിരീകരിച്ചു

കോഴിക്കോട് വീണ്ടും നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ്പാ വൈറസ് സ്ഥിരീകരിച്ചത്. നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുകയായിരുന്നു 43കാരൻ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ലാബിൽ നടത്തി പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്.

രോഗി നിലവിൽ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചേരണ വിഭാഗത്തിൽ ചികിത്സയിലാണ്. ക്ലീനിങ് ജോലിക്കാരനാണ് ഇയാൾ. ഫറോക്കിൽ തന്നെ പഴയ കെട്ടിടം വൃത്തിയാക്കാൻ പോയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അവിടെ നിന്നായിരിക്കാം വൈറസ് ബാധയെന്നും സംശയിക്കുന്നു.

ഇയാൾക്ക് ആരോ​ഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി ഡിസ്ചാർജാകുകയും ചെയ്തിരുന്നു. ശേഷവും ഇയാൾ ബോധക്ഷയമടക്കമുണ്ടായി. സാമ്പിള്‍ എന്‍ഐവി പുണെയിലേക്കും അയച്ചു. അവിടെ നിന്നും സ്ഥിരീകരണം ലഭിക്കണം.

Leave a Reply

Your email address will not be published. Required fields are marked *